ചർമ്മത്തിന് തിളക്കമേകാൻ നെയ്യ്

February 15, 2021

സൗന്ദര്യ സംരക്ഷണത്തിനായി കെമിക്കലുകൾ അടങ്ങിയ വസ്തുക്കൾ ഉപയോഗിച്ച് ചർമ്മത്തിന്റെ സ്വാഭാവികത നഷ്ടമാക്കുന്നവരാണ് ഏറെയും. വീടിനുള്ളിൽ തന്നെ എല്ലാവിധ സൗന്ദര്യ സംരക്ഷണ മാർഗങ്ങളുമുള്ളപ്പോൾ പണം മുടക്കി ചർമ്മം നശിപ്പിക്കേണ്ട ആവശ്യമുണ്ടോ? തീർച്ചയായും ഇല്ല. ചർമ്മത്തിന്റെ ഒരുവിധമുള്ള പ്രശ്നങ്ങൾക്കെല്ലാം പരിഹാരമാണ് നെയ്യ്.

നല്ലൊരു മോയ്സചറൈസറാണ് നെയ്യ്. മുഖത്തിനും ശരീരത്തിനും തലമുടിക്കുമൊക്കെ ഒരുപോലെ ഗുണപ്രദമാണ് ഇത്. ശരീരത്തിന് തിളക്കം നിലനിർത്താൻ നെയ്യ് സഹായിക്കും. ശരീരത്തിന് പുറമെ പുരട്ടുന്നതിനൊപ്പം ഉള്ളിൽ കഴിക്കുകയും ചെയ്യാം. അല്പം നെയ്യ് ചോറിൽ ചേർത്ത് കഴിക്കുന്നത് ഉത്തമമാണ്.

കണ്ണിനു ചുറ്റുമുള്ള കറുപ്പ് നീക്കം ചെയ്യാൻ നെയ്യ് വളരെ നല്ലൊരു ഉപാധിയാണ്. ഉറക്കക്കുറവും മാനസിക സമ്മർദ്ദവുമൊക്കെ കണ്ണിനു ചുറ്റും കറുപ്പ് സമ്മാനിക്കും. ഇതുമാറാനായി അല്പം നെയ്യ് കറുപ്പുള്ള ഭാഗത്ത് പുരട്ടി മസ്സാജ് ചെയ്തതിനു ശേഷം പതിനഞ്ചു മിനിറ്റ് കഴിഞ്ഞു കോട്ടൺ തുണി കൊണ്ട് തുടച്ച് കളയുക.

Read More: ‘നമുക്ക് വേണ്ടി ഭക്ഷണം തയ്യാറാക്കുന്നവരോട് നന്ദി പറയാം..’- വീഡിയോ പങ്കുവെച്ച് ശോഭന

ചുണ്ടിന്റെ വരൾച്ച മാറ്റാൻ നെയ്യ് ഉപയോഗിക്കാം. ഉറങ്ങാൻ കിടക്കുന്നതിനു മുൻപായി അല്പം നെയ്യ് ഉപയോഗിച്ച് ചുണ്ടിൽ മസ്സാജ് ചെയ്യുക. ഇത് പതിവായി ചെയ്‌താൽ ചുണ്ട് വരണ്ടുണങ്ങുന്നത് മാറും.

Story highlights- benefits of ghee