കൊവിഡ് ആപ്പിലൂടെ രാജ്യത്ത് 50 വയസ് പൂർത്തിയായവർക്ക് വാക്സിൻ കേന്ദ്രം രജിസ്റ്റർ ചെയ്യാം
രാജ്യത്ത് മൂന്നാംഘട്ട വാക്സിൻ വിതരണം ആരംഭിക്കാനിരിക്കെ നടപടിക്രമങ്ങൾ കൂടുതൽ ലളിതമാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. മൂന്നാം ഘട്ടത്തിൽ 50 വയസിനു മുകളിലുള്ളവർക്കാണ് വാക്സിൻ നൽകുന്നത്. ഈ പ്രായപരിധിയിൽ ഉള്ളവർക്ക് കൊ-വിൻ ആപ്പ് വഴി വാക്സിന് വേണ്ടി രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്യുന്നയാളുടെ പ്രായവും, വാക്സിൻ സ്വീകരിക്കേണ്ട സ്ഥലവും തീയതിയും ആപ്പിൽ നൽകാം.
രാജ്യത്തെ 50 വയസിനു മുകളിൽ പ്രായമുള്ള 27 കോടി ജനങ്ങൾക്ക് ഇതിലൂടെ ലളിതമായി വാക്സിൻ കേന്ദ്രം തിരഞ്ഞെടുക്കാൻ സാധിക്കും. വാക്സിനേഷൻ സ്വീകരിക്കാനുള്ള തീയതിയും ആളുകൾക്ക് സ്വയം തിരഞ്ഞെടുക്കാം എന്നതാണ് ആപ്പിന്റെ പ്രധാന പ്രത്യേകത.
രാജ്യത്തെ കൊറോണ വൈറസ് ഇമ്യൂണൈസേഷൻ പ്രോഗ്രാമിന്റെ ഭാഗമായാണ് കൊ- വിൻ 2.0 രൂപകൽപ്പന ചെയ്തിരിക്കുന്നത്. ആരോഗ്യപ്രവർത്തകർക്ക് ശേഷമാണ് 50 വയസിനു മുകളിലേക്കുള്ളവർക്കായി മൂന്നാംഘട്ട വാക്സിനേഷൻ ആരംഭിച്ചത്.
Read More: ഒരേ സമയം തമിഴിലും തെലുങ്കിലും റീമേക്കിന് ഒരുങ്ങി ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’
വാക്സിനേഷൻ കേന്ദ്രങ്ങളെല്ലാം കൊ-വിൻ സിസ്റ്റത്തിൽ ജിപിഎസ്-കോർഡിനേറ്റ് വഴി ബന്ധിപ്പിച്ചിരിക്കും. ഒരാൾ ലോഗിൻ ചെയ്യുമ്പോൾ തന്നെ അയാളുടെ അടുത്തുളള വാക്സിനേഷൻ കേന്ദ്രം ഏതാണെന്ന് അറിയാൻ സാധിക്കും. അത് പബ്ലിക് അല്ലെങ്കിൽ പ്രൈവറ്റ് ആശുപത്രിയാണോയെന്ന് കാണാനും ഇഷ്ടമുളള ഇടം സ്വയം തിരഞ്ഞെടുക്കാനും കഴിയുമെന്ന് വൃത്തങ്ങൾ വ്യക്തമാക്കി. മാത്രമല്ല, വോട്ടേഴ്സ് ലിസ്റ്റിൽ പ്രായം 49 എങ്കിലും 50 വയസ് തികഞ്ഞെങ്കിൽ ആപ്പിൽ മാറ്റി നൽകി വാക്സിൻ രെജിസ്ട്രേഷൻ നടത്താൻ സൗകര്യമുണ്ട്.
Story highlights- co-win application