ചിരിയുടെ പൂരപ്പറമ്പിൽ വീണ്ടും കൊടിയേറ്റ്- കോമഡി ഉത്സവം ഉടനെത്തുന്നു

February 7, 2021

പ്രേക്ഷക ലക്ഷങ്ങളുടെ സ്വീകരണ മുറിയിൽ ചിരിയുടെ ആഘോഷം വിടർന്ന കോമഡി ഉത്സവം വീണ്ടുമെത്തുകയാണ്. മിഥുന്‍ രമേഷ് അവതാരകനായിട്ടെത്തുന്ന ഷോ അവശ കലാകാരന്മാരെ സഹായിക്കുന്ന ഒന്നായിരുന്നു. വൈറല്‍ വീഡിയോകളിലൂടെ ശ്രദ്ധേയരായവരെ പരിപാടിയില്‍ എത്തിച്ചതോടെ കോമഡി ഉത്സവം ജനകീയമായി മാറി. രണ്ടാം വരവിലും കെട്ടിലും മട്ടിലും കൂടുതൽ വൈവിധ്യമുണ്ട്.

വീണ്ടുമൊരു ചിരിപ്പൂരത്തിന് കൊടിയേറുമ്പോൾ പ്രേക്ഷകരും ആവേശത്തിലാണ്. ‘കോമഡി ഉത്സവം 2’ന് ഈ വരുന്ന ശനി- ഞായർ ദിവസങ്ങളിലാണ് തുടക്കമിടുന്നത്. രാത്രി 9.30നാണ് കോമഡി ഉത്സവം 2 സംപ്രേഷണം ചെയ്യുന്നത്. അതേസമയം, വീണ്ടും പഴയ മുഖങ്ങൾ തന്നെ ഷോയുടെ ഭാഗമാകുന്ന സന്തോഷവും പ്രേക്ഷകർക്കുണ്ട്.

അഭിനേതാവ്, ഡബ്ബിംഗ് ആര്‍ടിസ്റ്റ് തുടങ്ങിയ മേഖലകളില്‍ കഴിവ് തെളിയിച്ചതിന് ശേഷമായിരുന്നു മിഥുന്‍ രമേഷ് കോമഡി ഉത്സവത്തിൽ അവതാരകനായെത്തിയത്. അവതരണത്തില്‍ വേറിട്ട ശൈലിയായിരുന്നു താരം സ്വീകരിച്ചത്. ചരിത്രത്തിലാദ്യമായി ഒരരു അവതാരകന്റെ പേരില്‍ ഫാന്‍സ് ഗ്രൂപ്പുകളും പ്രവര്‍ത്തനങ്ങളും തുടങ്ങിയതും മിഥുന്റെ പേരിലായിരുന്നു.

Story Highlights- comedy ulsavam 2