പ്രിയ സുഹൃത്തുക്കള്‍ക്കായി വിരുന്നൊരുക്കി മോഹന്‍ലാല്‍; കുക്കിങ് വീഡിയോ

ചലച്ചിത്രതാരം മോഹന്‍ലാലിന്റെ സിനിമാ അഭിനയങ്ങള്‍ക്കൊപ്പംതന്നെ പലപ്പോഴും വീട്ടു വിശേഷങ്ങളും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. പ്രത്യേകിച്ച് താരത്തിന്റെ ചില കുക്കിങ് വിശേഷങ്ങള്‍. പാചകത്തോടുള്ള താല്‍പര്യത്തെക്കുറിച്ച് പല അഭിമുഖങ്ങളിലും മോഹന്‍ലാല്‍ പങ്കുവെച്ചിട്ടുമുണ്ട്. ശ്രദ്ധ നേടുന്നതും അദ്ദേഹത്തിന്റെ ഒരു പാചക വീഡിയോയാണ്.
സംവിധായകന്‍ പ്രിയദര്‍ശന്റെ മകള്‍ കല്യാണി പ്രിയദര്‍ശനടക്കം നിരവധിപ്പേരാണ് ഈ കുക്കിങ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നതും. സുഹൃത്തുക്കള്‍ക്കായി ഒരുക്കിയ ഒരു വിരുന്നു സത്കാരത്തിലാണ് മോഹന്‍ലാല്‍ ഭക്ഷണം പാകം ചെയ്തതും സ്‌നേഹത്തോടെ വിളമ്പിയതും. വ്യത്യസ്ത വിഭവങ്ങള്‍ മോഹന്‍ലാല്‍ തയാറാക്കുന്നതും വീഡിയോയിലുണ്ട്.
അതേസമയം മികച്ച പ്രേക്ഷക സ്വീകാര്യത നേടുകയാണ് മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമായെത്തിയ ദൃശ്യം 2. ജീത്തു ജോസഫിന്റെ സംവിധാന മികവും മോഹന്‍ലാല്‍ അടക്കമുള്ള കഥാപാത്രങ്ങളുടെ അഭിനയമികവുമെല്ലാം പ്രശംസകള്‍ നേടുന്നുണ്ട്. ഒടിടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമിലൂടെയായിരുന്നു ദൃശ്യം 2-ന്റെ റിലീസ്. ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മാണം. മോഹന്‍ലാലിനൊപ്പം ആശ ശരത്ത്, അന്‍സിബ, എസ്തര്‍, സായ്കുമാര്‍, മീന, സിദ്ദിഖ്, മുരളി ഗോപി, ഗണേഷ് കുമാര്‍, അഞ്ചലി നായര്‍, സുമേഷ് ചന്ദ്രന്‍ തുടങ്ങിയ താരങ്ങള്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തി.
മികച്ച സ്വീകാര്യത നേടിയ ദൃശ്യം എന്ന ചിത്രത്തിന് തുടര്‍ഭാഗം വരുമ്പോള്‍ പ്രതീക്ഷയേറെയായിരുന്നു പ്രേക്ഷകര്‍ക്കും. ആ പ്രതീക്ഷ തെല്ലും തെറ്റിയില്ല. എന്തുകൊണ്ടും ദൃശ്യത്തിന്റെ കൂടെപ്പിറപ്പുതന്നെയാണ് ദൃശ്യം 2 എന്നു പറയാം. കഥയിലും തിരക്കഥയിലും സംവിധാനത്തിലും അഭിനയത്തിലും എന്നുവേണ്ട എല്ലാ സംഗതികളിലും അത് അങ്ങനെതന്നെയാണ്. ദൃശ്യത്തോട് ഒപ്പം നില്‍ക്കുന്നു ദൃശ്യം രണ്ടാം ഭാഗവും.
Story highlights: Cooking video of Mohanlal goes viral