രാജ്യത്ത് മാര്‍ച്ച് ഒന്നു മുതല്‍ 60 വയസ്സിന് മുകളിലുള്ളവര്‍ക്ക് കൊവിഡ് പ്രതിരോധ വാക്സിന്
ഒരു വര്‍ഷത്തിലേറെയായി ഇന്ത്യയില്‍ കൊവിഡ് രോഗ വ്യാപനം തുടങ്ങിയിട്ട്. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ പുരോഗമിയ്ക്കുമ്പോഴും പൂര്‍ണമായും നിയന്ത്രണ വിധേയമായിട്ടില്ല കൊറോണ വൈറസ് വ്യാപനം. അതേസമയം കൊവിഡ് വാക്സിന് വിതരണം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരുന്നു.
മാര്‍ച്ച് ഒന്ന് മുതല്‍ രാജ്യത്ത് അറുപത് വയസ്സിന് മുകളിലുള്ളവര്‍ക്ക് കൊവിഡ് പ്രതിരോധ വാക്സിന് നല്‍കും. ഇവര്‍ക്കു പുറമെ 45 വയസ്സിന് മുകളിലുള്ള അസുഖബാധിതര്‍ക്കും ഈ ഘട്ടത്തില്‍ കൊവിഡ് പ്രതിരോധ വാക്സിന് നല്‍കും.
10000- സര്‍ക്കാര്‍ കേന്ദ്രങ്ങളിലൂടേയും 20000 സ്വകാര്യ കേന്ദ്രങ്ങളിലൂടേയുമാണ് വാക്സിന് വിതരണം. സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ സൗജന്യ നിരക്കിലായിരിയ്ക്കും വാക്സിന് നല്‍കുക. സ്വകാര്യ കേന്ദ്രങ്ങളില്‍ നിന്നും നിശ്ചിത തുക ഈടാക്കും.
അതേസമയം കൊവിഡ് മുന്നണി പോരാളികള്‍ക്കുള്ള വാക്സിന് വിതരണമാണ് നിലവില്‍ പുരോഗമിയ്ക്കുന്നത്. മാര്‍ച്ച് ഒന്നിന് ആരംഭിയ്ക്കുന്ന മൂന്നാം ഘട്ടത്തില്‍ 27 കോടി ജനങ്ങള്‍ക്ക് പ്രതിരോധ വാക്സിന് വിതരണം ചെയ്യാന്‍ സാധിയ്ക്കും. നിലവില്‍ 1.19 കോടി പേരാണ് രാജ്യത്ത് വാക്സിന് സ്വീകരിച്ചത്.
Story highlights: COVID-19 vaccination for senior citizens to start from March 1 in India