‘പത്തുവയസിൽ ഇത് അത്ഭുതമാണ്’; ദേവനശ്രിയ പാടി തീർക്കും മുൻപ് പൂക്കളുമായി ഓടിയെത്തി ജഡ്ജസ്- അതുല്യ നിമിഷം

February 3, 2021

മലയാളി മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിലെ സംഗീതപ്രേമികളുടെ ഇഷ്ടപരിപാടിയാണ് ടോപ് സിംഗർ. അതുല്യപ്രതിഭകളായ കുരുന്നുകൾ മാറ്റുരയ്ക്കുന്ന ടോപ് സിംഗർ രണ്ടാം സീസണിലേക്ക് കടന്നിരിക്കുകയാണ്. രണ്ടു വർഷം നീണ്ടു നിന്ന ആദ്യ സീസണിന് ശേഷം മികച്ച പിന്തുണയോടെയാണ് രണ്ടാം സീസൺ ആരംഭിച്ചത്. അമ്പരപ്പിക്കുകയാണ് കുരുന്നുകൾ, ഓരോ എപ്പിസോഡുകളിലൂടെയും.

സമൂഹമാധ്യമങ്ങളിൽ വൈറലായ ഒട്ടേറെ ഗായകർ ഈ സീസണിൽ മാറ്റുരയ്ക്കുന്നുണ്ട്. അവരിലൊരാളാണ് ദേവനശ്രിയ. ചെറിയ പ്രായം മുതൽ സംഗീതത്തിൽ അസാമാന്യ വൈഭവം പ്രകടിപ്പിക്കാറുണ്ട് ദേവനശ്രിയ. പാട്ടുവേദിയിലും ഈ കുരുന്നു ഗായിക വിസ്മയകരമായ നിമിഷങ്ങളാണ് കാഴ്ചവയ്ക്കാറുള്ളത്.

പതിവ് തെറ്റിക്കാതെ മനോഹര ആലാപനത്തിലൂടെ വീണ്ടും അമ്പരപ്പിച്ചിരിക്കുകയാണ് കൊച്ചുമിടുക്കി. ചക്രവർത്തിനി എന്ന ഗാനമാണ് ദേവനശ്രിയ ആലപിച്ചത്. ഇത്രയും പ്രയാസമായ ഗാനം ഈ കൊച്ചുകുട്ടിക്ക് എങ്ങനെ പാടാൻ സാധിക്കും എന്ന ആശങ്കയിലായിരുന്നു പാട്ടുവേദി. എന്നാൽ, എല്ലാവരെയും വിസ്മയിപ്പിച്ചുകൊണ്ട് അസാധ്യമായി ദേവനാശ്രിയ ഗാനം ആലപിച്ചു.

Read More: ‘മാസ്റ്റർപീസ്’ നിർമാതാക്കളും, ‘ഷൈലോക്ക്’ തിരക്കഥാകൃത്തുക്കളും- അജയ് വാസുദേവിന്റെ പുതിയ ചിത്രം ഒരുങ്ങുന്നു

പാട്ടിലുടനീളം വിധികർത്താക്കൾ ആവേശത്തിലായിരുന്നു. ദേവനാശ്രിയാ പാടിയവസാനിപ്പിക്കും മുൻപ് അവർ വേദിയിലേക്ക് ഓടിയെത്തി. സ്നേഹപൂർവ്വം റോസാപുഷ്പങ്ങൾ നൽകി ചേർത്ത് നിർത്തി അഭിനന്ദിച്ചു.കേവലം പത്തുവയസിൽ ഇതൊരു അത്ഭുതം തന്നെയാണ് എന്നാണ് എം ജി ശ്രീകുമാർ പ്രതികരിച്ചത്.

Story highlights- devanashriya singing