ഈജിപ്തില്‍ കണ്ടെത്തിയത് സ്വര്‍ണനാവുള്ള മമ്മിയെ
മമ്മികള്‍ക്ക് പേര് കേട്ട ഇടമാണ് ഈജിപ്ത്. പുതിയ ഒരു മമ്മിയെ ഈജിപ്തിലെ തപോസിരിസ് മാഗ്ന എന്ന സ്ഥലത്തു നിന്നും ഗവേഷകര്‍ കണ്ടെത്തി. സാധാരണ മമ്മികളില്‍ നിന്നെല്ലാം അല്പം വ്യത്യസ്തമാണ് ഈ മമ്മി. അതുകൊണ്ടുതന്നെയാണ് ഈ കണ്ടെത്തല്‍ ശാസ്ത്രലോകത്ത് കൂടുതല്‍ ശ്രദ്ധ നേടുന്നതും.
ഒരു സ്വര്‍ണ നാവാണ് ഈ മമ്മിയുടെ പ്രധാന ആകര്‍ഷണം. എന്നാല്‍ ഈ സ്വര്‍ണ നാവിനെക്കുറിച്ചുള്ള ഗവേഷകരുടെ പഠനങ്ങള്‍ തുടര്‍ന്നുകൊണ്ടിരിയ്ക്കുകയാണ്. പുരാതനകാലത്ത് ഒരു വ്യക്തി മരിച്ചാല്‍ മരണപ്പെട്ട ആള്‍ക്ക് മരണാനന്തര ജീവിതത്തില്‍ സംസാരിയ്ക്കാന്‍ സാധിക്കുന്നതിനുവേണ്ടി നാവില്‍ സ്വര്‍ണം പൂശാറുണ്ടെന്ന് കരുതപ്പെടുന്നു. ഇങ്ങനെ ചെയ്താല്‍ മരണപ്പെട്ടയാള്‍ക്ക് പിന്നീടുള്ള ജീവിതത്തില്‍ സംസാരിയ്ക്കാന്‍ സാധിക്കുമെന്നായിരുന്നു വിശ്വാസം. എന്നാല്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയ മമ്മിയുടെ സ്വര്‍ണ നാവിന് പിന്നിലെ കാരണം ഇപ്പോഴും വ്യക്തമല്ല.
ഏകദേശം രണ്ടായിരത്തോളം വര്‍ഷത്തെ പഴക്കമുണ്ട് ഈ മമ്മിയ്ക്ക്. ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ നിന്നുള്ള കാതലീന്‍ മാര്‍ട്ടീനസ് എന്ന ഗവേഷകയും സംഘവുമാണ് മമ്മിയെ കണ്ടെത്തിയത്. ഗവേഷണത്തിന്റെ ഭാഗമായി 16 കുഴിമാടങ്ങളില്‍ ഇവര്‍ തെരച്ചില്‍ നടത്തി. ഓസിരിസ് ഐസിസ് എന്നീ ദേവതകളുടെ ക്ഷേത്രത്തിന്റെ സമീപത്തു നിന്നുമാണ് പുതിയ മമ്മിയെ ഗവേഷക സംഘത്തിന് ലഭിച്ചത്.
Read more: ഗോതമ്പുപുട്ടിന്റെ രാസനാമം ചോദിച്ച് സുമേഷ്; ‘നൂറ് വരെ എണ്ണനാറിയാം ചുമേച്ചുമാമ’ എന്ന് കണ്ണനും
മരണാനന്തര ജീവിതമുണ്ടെന്ന് പുരാതന ഈജിപ്തുകാര്‍ വിശ്വസിച്ചിരുന്നു. അതിനാല്‍ ഒരു വ്യക്തി മരിച്ചു കഴിയുമ്പോള്‍ ശരീരം മമ്മിയാക്കി മാറ്റും. കാലങ്ങളോളം കേടുകൂടാതെ ശരീരത്തെ സൂക്ഷിക്കാന്‍ പ്രത്യേക രാസപദാര്തങ്ങളും അവര്‍ മൃതശരീരത്തില്‍ പുരട്ടിയിരുന്നു. മാത്രമല്ല രത്നങ്ങളും ഭക്ഷണസാധനങ്ങളും വളര്‍ത്തുമൃഗങ്ങളുമൊക്കെ മമ്മിയ്ക്കൊപ്പം അടക്കിയിരുന്നു. രാജാക്കന്മാര് മരിയ്ക്കുമ്പോഴാകട്ടെ സേവകരേയും പടയാളികളേയുമെല്ലാം ഒപ്പം അടക്കിയിരുന്നു.
2,000-year-old mummy buried with a gold tongue uncovered in Egypt. https://t.co/ZKCqoQ3H6e #RomanMiddleEast #Archaeology #RomanArchaeology #Egypt pic.twitter.com/Z2uX4YxCx9
— Roman Middle East (@RomanMiddleEast) February 2, 2021
Story highlights: Discovered 2000 years old mummy with golden tongue