ഗോതമ്പുപുട്ടിന്റെ രാസനാമം ചോദിച്ച് സുമേഷ്; ‘നൂറ് വരെ എണ്ണാനറിയാം ചുമേച്ചുമാമ’ എന്ന് കണ്ണനും

February 2, 2021
Flowers Chakkappazham viral Scene

ചക്ക കുഴഞ്ഞതുപോലെയുള്ള ഒരു കൂട്ടുകുടുംബത്തിലെ രസക്കാഴ്ചകളുമായി എത്തി പ്രേക്ഷക കീഴടക്കിയ പരിപാടിയാണ് ഫ്‌ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ചക്കപ്പഴം. ഒരു കുടുംബത്തില്‍ അരങ്ങേറുന്ന സംഭവങ്ങളെ അലങ്കാരങ്ങള്‍ക്കൊണ്ട് അപഹരിക്കാതെ നര്‍മ്മത്തില്‍ ചാലിച്ച് അവതരിപ്പിക്കുകയാണ് ചക്കപ്പഴം എന്ന പരിപാടിയില്‍.

ചക്കപ്പഴത്തിലെ താരങ്ങളെല്ലാം ഇതിനോടകംതന്നെ പ്രേക്ഷകസ്വീകാര്യത നേടിക്കഴിഞ്ഞു. കണ്ണനും പൈങ്കിളിയും സുമേഷുമെല്ലാം സൈബര്‍ ഇടങ്ങളില്‍ പോലും വൈറലാണ്. കണ്ണനും ചുമേച്ചുമാമനും തമ്മിലുള്ള രംഗങ്ങള്‍ ഏറെ രസകരമാണ്. കണ്ണനോട് സുമേഷ് ചോദിയ്ക്കുന്ന ചില ചോദ്യങ്ങളും അതിന് കണ്ണന്‍ നല്‍കുന്ന മറുപടിയുമെല്ലാം കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍മീഡിയയില്‍ നിറഞ്ഞിരുന്നു. ഇരുവര്‍ക്കുമൊപ്പം പൈങ്കിളിയുമുണ്ട് ഈ രംഗത്തില്‍.

സുമേഷ് എന്ന കഥാപാത്രത്തെ റാഫി എന്ന കലാകാരനാണ് അനശ്വരമാക്കുന്നത്. ശ്രുതി രജനികാന്ത് പൈങ്കിളിയായും എത്തുന്നു. കണ്ണനായെത്തുന്ന മുഹമ്മദ് റയ്ഹാനും ചക്കപ്പഴത്തില്‍ മികച്ച അഭിനയം കാഴ്ചവയ്ക്കുന്നു. കുറുമ്പ്, പിണക്കം, ചിരി, സ്നേഹം എന്നുവേണ്ട സകലതും അഭിനയിച്ച് ഫലിപ്പിയ്ക്കുന്ന കണ്ണന്‍ കുറഞ്ഞ നാളുകള്‍ക്കൊണ്ട് പ്രേക്ഷകരുടെ ഇഷ്ടതാരമായി. നിഷ്‌കളങ്കത നിറഞ്ഞ കണ്ണന്റെ കുട്ടിവര്‍ത്തമാനങ്ങളും പ്രേക്ഷകമനസ്സുകള്‍ കീഴടക്കുന്നു.

Story highlights: Flowers Chakkappazham viral Scene