അങ്ങനെ എന്റെ മോനും ഒരു തുണയായി; സുമേഷിന്റെ സുപ്രിയയെ പരിചയപ്പെടുത്തി ലളിതാമ്മ

January 20, 2022

ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ ഇഷ്ട വിനോദ ചാനലാണ് ഫ്‌ളവേഴ്സ്. ചാനലിലെ എല്ലാ പരിപാടികളും പ്രേക്ഷകർക്ക് പ്രിയങ്കരമാണ്. ചിരിയും ചിന്തയുമായി എത്തിയ ചക്കപ്പഴമാണ്‌ ഇപ്പോൾ ഫ്‌ളവേഴ്‌സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ഏറ്റവും ജനപ്രിയമായ പരമ്പര. ഒരു കുടുംബത്തിലെ രസകരമായ നിമിഷങ്ങൾ പങ്കുവയ്ക്കുന്ന ചക്കപ്പഴത്തിലെ ഓരോ കഥാപത്രങ്ങളെയും പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ചുകഴിഞ്ഞു. പരമ്പരയിലെ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളിൽ ഒരാളാണ് സുമേഷായി വേഷമിടുന്ന റാഫി. സരസമായ സംസാരശൈലിയിൽ പ്രേക്ഷക ഹൃദയങ്ങളിൽ ചേക്കേറിയ സുമേഷിന്റെ വിവാഹ വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ ഇടങ്ങളിൽ ഏറെ ശ്രദ്ധനേടുന്നത്.

സുമേഷിന്റെ വധുവായി ചക്കപ്പഴം കുടുംബത്തിലെത്തിയ സുപ്രിയയെ പരിചയപ്പെടുത്തുകയാണ് പരമ്പരയിൽ സുമേഷിന്റെ അമ്മയായി എത്തുന്ന ലളിതാമ്മയെന്ന സബിറ്റ. തന്റെ മകനും ഒരു പെണ്ണിനെ കിട്ടിയെന്നായിരുന്നു സന്തോഷം പങ്കുവെച്ച് സബിറ്റ ആദ്യം പറഞ്ഞത്. ‘അങ്ങനെ അതും മംഗളകരമായി നടന്നു’- എന്നൊരു കുറിപ്പോടെയാണ് സുമേഷിന്റെ വിവാഹ വിശേഷം സബിറ്റ പങ്കുവെച്ചത്. ഇപ്പോഴിതാ പരമ്പരയിലെ പുതിയ അതിഥിയെ പരിചയപ്പെടുത്തുകയാണ് ലളിതാമ്മ.

Read also: നദിയിൽ പ്രത്യക്ഷപ്പെട്ടത് വിപരീത ദിശയിൽ കറങ്ങുന്ന മഞ്ഞുചക്രം; വിചിത്ര പ്രതിഭാസത്തിന് പിന്നിൽ…

പരമ്പരയിൽ സുപ്രിയയായി വേഷമിടുന്നത് ഹരിത ഹരിദാസാണ്. കുഞ്ഞെൽദോ എന്ന ചിത്രത്തിൽ അഭിനയിച്ച താരമാണ് ഹരിത ഹരിദാസ്. ചക്കപ്പഴം കുടുംബത്തിലേക്ക് എത്തിയ ഹരിതയ്ക്ക് ആവേശകരമായ വരവേൽപ്പാണ് സബിറ്റ നൽകുന്നത്. ‘വരൂ, ആസ്വദിക്കൂ, ഇനിമുതൽ ഞങ്ങളോടൊപ്പമുള്ള നിന്റെ യാത്ര ആസ്വദിക്കൂ..’ എന്നാണ് സബീറ്റ കുറിച്ചിരിക്കുന്നത്.

അതേസമയം ചക്കപ്പഴത്തിലൂടെ അഭിനയത്തിലൂടെ സംസ്ഥാന അവാർഡ് അടക്കം കരസ്ഥമാക്കിയിട്ടുള്ള താരമാണ് സുമേഷ് എന്ന റാഫി. മികച്ച രണ്ടാമത്തെ നടനുള്ള പുരസ്‌കാരമാണ് ചക്കപ്പഴത്തിലെ അഭിനയത്തിന് റാഫിയെ തേടിയെത്തിയത്.

Story highlights:sabita george shared video with supriya as harida haridas