‘അളിയന്റെ കണ്‍മണി ആണായിരിക്കണം…’ കണ്ണനെക്കുറിച്ച് സുമേഷിന്റെ രസികന്‍ പാട്ട്

May 31, 2021
Kannan and Sumesh Chakkappazham viral video

ചക്ക കുഴഞ്ഞതുപോലെയുള്ള ഒരു കൂട്ടുകുടുംബത്തിലെ രസക്കാഴ്ചകളുമായി എത്തി പ്രേക്ഷക കീഴടക്കിയ പരിപാടിയാണ് ഫ്ളവേഴ്സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ചക്കപ്പഴം. ഒരു കുടുംബത്തില്‍ അരങ്ങേറുന്ന സംഭവങ്ങളെ അലങ്കാരങ്ങള്‍ക്കൊണ്ട് അപഹരിക്കാതെ നര്‍മ്മത്തില്‍ ചാലിച്ച് അവതരിപ്പിക്കുകയാണ് ചക്കപ്പഴം എന്ന പരിപാടിയില്‍.

ചക്കപ്പഴത്തിലെ താരങ്ങളെല്ലാം ഇതിനോടകംതന്നെ പ്രേക്ഷകസ്വീകാര്യത നേടിക്കഴിഞ്ഞു. കണ്ണനും സുമേഷുമെല്ലാം സൈബര്‍ ഇടങ്ങളില്‍ പോലും വൈറലാണ്. കണ്ണനും ചുമേച്ചുമാമനും തമ്മിലുള്ള രംഗങ്ങള്‍ ഏറെ രസകരമാണ്. കണ്ണനെക്കുറിച്ച് സുമേഷ് പാടിയ പാട്ടും രസകരമാണ്. ‘അളിയന്റെ കണ്‍മണി ആണായിരിക്കണം മാമനെപ്പോലെയിരിക്കണം’ എന്നായിരുന്നു സുമേഷിന്റെ പാട്ട്. സുമേഷിന്റെ പാട്ടിന് പല്ലവി നല്‍കിയ കൗണ്ടറും രസകരമാണ്.

Read more: ട്രോളി ട്രോളി അവസാനം പൂച്ച വരെ ട്വന്റിഫോറിനെ ട്രോളി: വൈറല്‍ക്കാഴ്ച

സുമേഷ് എന്ന കഥാപാത്രത്തെ റാഫി എന്ന കലാകാരനാണ് അനശ്വരമാക്കുന്നത്. കണ്ണനായെത്തുന്ന മുഹമ്മദ് റയ്ഹാനും ചക്കപ്പഴത്തില്‍ മികച്ച അഭിനയം കാഴ്ചവയ്ക്കുന്നു. കുറുമ്പ്, പിണക്കം, ചിരി, സ്‌നേഹം എന്നുവേണ്ട സകലതും അഭിനയിച്ച് ഫലിപ്പിയ്ക്കുന്ന കണ്ണന്‍ കുറഞ്ഞ നാളുകള്‍ക്കൊണ്ട് പ്രേക്ഷകരുടെ ഇഷ്ടതാരമായി. നിഷ്‌കളങ്കത നിറഞ്ഞ കണ്ണന്റെ കുട്ടിവര്‍ത്തമാനങ്ങളും പ്രേക്ഷകമനസ്സുകള്‍ കീഴടക്കുന്നു. ലക്ഷ്മിയാണ് പല്ലവിയായെത്തുന്നത്.

Story highlights: Kannan and Sumesh Chakkappazham viral video