ചക്കപ്പഴത്തിലൂടെ പ്രേക്ഷകപ്രീതി നേടിയ റാഫി വിവാഹിതനാകുന്നു; വിഡിയോ

July 5, 2021
Chakkappazham fame Rafi and Maheena got engaged

സുമേഷ് എന്ന പേര് ഇന്ന് മലയാളികള്‍ക്ക് അപരിചിതമല്ല. ഫ്‌ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ചക്കപ്പഴം എന്ന പരിപാടിയില്‍ സുമേഷ് ആയി ഗംഭീര പ്രകടനം കാഴ്ചവയ്ക്കുന്ന താരമാണ് റാഫി. വിവാഹിതനാവുകയാണ് താരം. ടിക് ടോക്ക് വിഡിയോകളിലൂടെ ശ്രദ്ധ നേടിയ മഹീനയാണ് വധു.

ജൂലൈ നാലിനായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം. റാഫിയുടെ പിറന്നാളും ഇതേ ദിനത്തിലാണ്. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലും പങ്കുവെച്ചിട്ടുണ്ട്. കൊല്ലം ജില്ലയിലെ കൊട്ടാരക്കര സ്വദേശിയാണ് റാഫി.

Read more: ദിലീപിനും കാവ്യയ്ക്കും അരികില്‍ കുസൃതിച്ചിരിയും കുട്ടിവര്‍ത്തമാനങ്ങളുമായി മഹാലക്ഷ്മി; ഒപ്പം അടുര്‍ ഗോബാലകൃഷ്ണന് പിറന്നാള്‍ ആശംസയും

അതേസമയം ചക്കപ്പഴം പരിപാടിയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിയ്ക്കുന്നത്. ചലച്ചിത്ര- സീരിയല്‍ രംഗത്ത് ശ്രദ്ധേയമായ എസ് പി ശ്രീകുമാര്‍, അവതരകയായി ശ്രദ്ധ നേടിയ അശ്വതി ശ്രീകാന്ത് എന്നിവരാണ് പരിപാടിയില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്. ഒരു കുടുംബത്തില്‍ അരങ്ങേറുന്ന സംഭവങ്ങളെ അലങ്കാരങ്ങള്‍ക്കൊണ്ട് അപഹരിക്കാതെ നര്‍മത്തില്‍ ചാലിച്ച് അവതരിപ്പിക്കുകയാണ് ചക്കപ്പഴം എന്ന പരിപാടിയില്‍.

Story highlights: Chakkappazham fame Rafi and Maheena got engaged