ഹൃദയാഘാത സാധ്യത കുറയ്ക്കാൻ ശീലമാക്കാം കാപ്പി
മോശമായ ഭക്ഷണരീതി നിരവധി അസുഖങ്ങളെ വിളിച്ചുവരുത്താറുണ്ട്. പലപ്പോഴും ചില നല്ല ഭക്ഷണ ശീലങ്ങളിലൂടെ നമുക്ക് ഉണ്ടാകാൻ സാധ്യതയുള്ള ചില അസുഖങ്ങളെ ഒരുപരിധിവരെ ഒഴിവാക്കാനും സാധിക്കും. അത്തരത്തിൽ ഹൃദയാഘാത സാധ്യത കുറയ്ക്കുന്ന ഭക്ഷണശീലങ്ങളിൽ ഒന്നാണ് സ്ഥിരമായി കാപ്പി കുടിയ്ക്കുന്നത്. യൂണിവേഴ്സിറ്റി ഓഫ് കൊളറാഡോ സ്കൂൾ ഓഫ് മെഡിസിനിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് കാപ്പികുടി ഹൃദയാരോഗ്യത്തിന് മികച്ചതാണെന്ന് കണ്ടെത്തിയത്. സ്ഥിരമായി കാപ്പി കുടിക്കുന്നവരിൽ ഹൃദയപേശികളുടെ പ്രവർത്തനം സുഗമമായിരിക്കും. കൂടുതലായും പ്രായമായവരിലാണ് കാപ്പിയുടെ ഗുണം പ്രയോജനപ്പെടുന്നത് എന്നാണ് പഠനം പറയുന്നത്.
കാപ്പിക്കുരുവിൽ അടങ്ങിയിരിക്കുന്ന കഫേനുക്കൾ ആരോഗ്യത്തിന് മോശമാണെന്നതിനാലാണ് കാപ്പി കുടിയ്ക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന രീതിയിൽ മുമ്പ് പഠനങ്ങൾ നടന്നിരുന്നത്. എന്നാൽ കാപ്പിക്കുരുവിൽ അടങ്ങിയിരിക്കുന്ന കഫീന് ഹൃദയപേശികളുടെ പ്രവർത്തന ക്ഷമത വർധിപ്പിക്കാൻ കഴിയുമെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. അതിന് പുറമെ ഇതിലടങ്ങിയിരിക്കുന്ന ആസിഡുകളും മറ്റ് ഘടകങ്ങളും പ്രമേഹമുണ്ടാകുന്നതിൽ നിന്നും ശരീരത്തെ സഹായിക്കുമെന്നും പഠനങ്ങൾ പറയുന്നു.
Read also:‘ഇരട്ടകളാണ് സാറേ ഇവിടുത്തെ മെയിന്’; ഇതാണ് ഇരട്ടകളുടെ നാട്
ഇടയ്ക്കിടെ കാപ്പി കുടിയ്ക്കുന്നത് ശരീരത്തിന് ഉന്മേഷം നൽകുന്നതിന് പുറമെ അൾഷിമേഴ്സ് രോഗം ഉണ്ടാകാതെ സംരക്ഷിക്കുന്നതിനും കാരണമാകും. കാപ്പി ശീലമാക്കിയവരിൽ മറ്റുള്ളവരെ അപേക്ഷിച്ച് അൾഷിമേഴ്സ് സാധ്യത 16 ശതമാനം കുറവാണ്. അർബുദം, വൃക്ക സംബന്ധമായ അസുഖങ്ങൾ എന്നിവ വരാനുള്ള സാധ്യതയും കാപ്പി കുടിക്കുന്നവരിൽ കുറവാണ്.
Story Highlights:drinking coffee can reduce risk of heart attack