രുചിയുള്ള കാപ്പി മുടി മിനുക്കാനും മികച്ചത്; അറിയാം ചില നുറുങ്ങുകൾ

January 5, 2024

മനസ്സിനെ റീചാർജ് ചെയ്യുന്നതിനുള്ള മികച്ച മാർഗമാണ് കാപ്പി. എന്നാൽ ശരീരത്തിന് മാത്രമല്ല, മുടിയും ചർമ്മവും റീച്ചാർജ് ചെയ്യാനും കാപ്പി ഉത്തമമാണ്. മുടിയുടെ വളർച്ച കൂട്ടുന്നതിനും കട്ടിയുള്ള, ആരോഗ്യമുള്ള മുടി നേടിയെടുക്കാനും കാപ്പിക്ക് കഴിയും. മുടിയുടെ വളർച്ച ഉത്തേജിപ്പിക്കാനും മുടി കൊഴിച്ചിൽ കുറയ്ക്കാനും കഫീന് കഴിവുണ്ടെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. (Benefits of using coffee for hair)

വളർച്ച പുനഃസ്ഥാപിക്കാൻ സഹായിക്കുന്നു:

തലമുടിയിൽ കാപ്പി ഉപയോഗിക്കുന്നതിലൂടെ ഹെയർ ഫോളിക്കിളുകളെ ഉത്തേജിപ്പിക്കുകയും മുടിയുടെ വളർച്ച വേഗത്തിലാക്കുകയും ചെയ്യുന്നു. കഫീൻ തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്തുന്നു. ഇത് പോഷകങ്ങളെ കൂടുതൽ കാര്യക്ഷമമായി എത്താൻ അനുവദിക്കുന്നു. ഇത് വേഗത്തിലുള്ള മുടിയുടെ വളർച്ചയ്ക്ക് കാരണമാകുന്നു.

മൃദുവായതും തിളക്കമുള്ളതുമായ മുടി നൽകുന്നു:

ഫ്ലേവൊനോയിഡുകളിൽ അടങ്ങിയിട്ടുള്ള ആന്റിഓക്സിഡന്റുകൾ ഒരു സ്വാഭാവിക ഹെയർ കണ്ടീഷണർ പോലെ പ്രവർത്തിക്കുക മാത്രമല്ല മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും മുടി മൃദുവും മിനുസമാർന്നതും ആകാൻ സഹായിക്കുകയും ചെയ്യുന്നു.

Read also: താരനകറ്റാം വീട്ടിലിരുന്ന് പ്രകൃതിദത്തമായ മാര്‍ഗങ്ങളിലൂടെ

മുടിക്ക് നിറം നൽകുന്നു:

കാപ്പിയുടെ സ്വാഭാവികമായ ഇരുണ്ട നിറം ആകാലനരയുള്ളവരെ സഹായിക്കും. നര കയറുന്ന മുടിയിഴകളിൽ കാപ്പി ചായം വിടുന്നതോടെ മുടി കൂടുതൽ ഇരുണ്ടതായി കാണപ്പെടും.

തലയോട്ടി വൃത്തിയാക്കുന്നു:

ഒരു സ്ക്രബ് എന്ന നിലയിൽ മുടിയിൽ കോഫി ഉപയോഗിക്കുന്നത് തലയോട്ടിയെ നന്നായി ശുദ്ധീകരിക്കാൻ സഹായിക്കുന്നു. ഇത് അഴുക്ക്, എണ്ണ എന്നിവയെ ഫലപ്രദമായി നീക്കം ചെയ്യുന്നു.

Story highlights: Benefits of using coffee for hair