ദൃശ്യം 2 തെലുങ്കിലേക്ക്- നായകനായി വെങ്കിടേഷ്

February 19, 2021

റിലീസ് ചെയ്ത ആദ്യദിനം തന്നെ സൂപ്പർഹിറ്റായി മാറിയിരിക്കുകയാണ് ദൃശ്യം 2. ചിത്രം പ്രേക്ഷകർ സന്തോഷ വാർത്ത എത്തിയിരിക്കുകയാണ്. ദൃശ്യം 2 തെലുങ്കിലേക്ക് റീമേക്കിന് ഒരുങ്ങുന്നു. ജീത്തു ജോസഫ്‌ തന്നെയാകും സംവിധായകൻ. ചിത്രം തെലുങ്കിൽ നിര്‍മിക്കുന്നത് ആന്റണി പെരുമ്പാവൂർ ആണ്.

മോഹൻലാൽ ചെയ്ത ജോർജുകുട്ടിയുടെ വേഷം വെങ്കടേഷാണ് ചെയ്യുന്നത്. ആദ്യ ഭാഗത്തിലും വെങ്കിടേഷ് താന്നെയായിരുന്നു നായകൻ. ദൃശ്യത്തിന്റെ ആദ്യ ഭാഗം തെലുങ്കില്‍ റീമേക്ക് ചെയ്തിരുന്നു. അന്ന് ചിത്രം സംവിധാനം ചെയ്തിരുന്നത് നടി ശ്രീപ്രിയയായിരുന്നു. മീന തന്നെയാണ് തെലുങ്കിലും നായിക. ആശ ശരതിന്റെ വേഷം നദിയ മൊയ്തുവാണ് അവതരിപ്പിക്കുന്നത്. എസ്തർ തെലുങ്കിലും വേഷമിടുന്നു.

Story highlights- drishyam 2 telugu remake