ചൊവ്വയില്‍ നിന്നും ചിത്രങ്ങള്‍ ഭൂമിയിലേയ്ക്ക് അയക്കാന്‍ ഹോപ് പ്രോബിന് വേണ്ടത് 11 മിനിറ്റ്: അടുത്ത ആഴ്ച മുതല്‍ ചിത്രങ്ങള്‍ അയച്ചു തുടങ്ങും
ഹോപ് പ്രോബ് ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയതിന്റെ നിറവിലാണ് യുഎഇ. യുഎഇയുടെ ചൊവ്വാ ദൗത്യ പരിവേഷണ ഉപഗ്രഹമാണ് ഹോപ് പ്രോബ്. ഇത് ആദ്യമായാണ് ഒരു അറബ് രാജ്യം ചൊവ്വാ ദൗത്യം വിജയകരമാക്കുന്നത്. ലോകത്തില്‍ ഈ നേട്ടം കൈവരിയ്ക്കുന്ന അഞ്ചാമത്തെ രാഷ്ട്രമെന്ന ബഹുമതിയും ഇനി യുഎഇയ്ക്ക് സ്വന്തം.
അടുത്ത ആഴ്ച മുതല്‍ ഹോപ് പ്രോബ് ചെവ്വയില്‍ നിന്നും ചിത്രങ്ങള്‍ ഭൂമിയിലേയ്ക്ക് അയച്ചു തുടങ്ങും. നിലവില്‍ ചൊവ്വയുടെ ഭ്രമണപഥത്തിലാണ് ഹോപ് പ്രോബ്. ഏപ്രില്‍ മാസത്തോടെ ഹോപ് പ്രോബിനെ സയന്‍സ് ഓര്‍ബിറ്റിലേയ്ക്ക് മാറ്റാനുള്ള നടപടികളും പുരോഗമിയ്ക്കുന്നുണ്ട്. എങ്കില്‍ മാത്രമേ കൂടുതല്‍ കൃത്യതയാര്‍ന്ന വിവരങ്ങള്‍ ലഭ്യമാവുകയുള്ളൂ. ചൊവ്വയിലെ പൊടി, ജലം, ഐസ്, നീരാവി, താപനില തുടങ്ങിയവയെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ സാധിക്കുന്ന ചിത്രങ്ങളായിരിയ്ക്കും ഓരോ ഭ്രമണത്തിലും ഹോപ് പ്രോബ് ഭൂമിയിലേയ്ക്ക് അയക്കുക.
Read more: യുഎഇയുടെ ചൊവ്വാദൗത്യം ഹോപ് പ്രോബ് വിജയകരമാകുമ്പോള്‍ കൈയടി നേടി ഈ പെണ്‍കരുത്തും
അതേസമയം ഏഴ് മസത്തെ യാത്രയ്ക്ക് ശേഷമാണ് ഹോപ് പ്രോബ് ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയത്. 687 ദിവസം ചൊവ്വയില്‍ നിന്നും ഹോപ് പ്രോബ് വിവരങ്ങള്‍ ശേഖരിയ്ക്കും. ചൊവ്വാഗ്രഹത്തെ ഒരു തവണ വലം വയ്ക്കാന്‍ 55 മണിക്കൂര്‍ വേണം ഊ ഉപഗ്രഹത്തിന്.
Story highlights: Emirates Mars Mission Hope Probe spacecraft