റിലീസ് മാറ്റിയ മമ്മൂട്ടി ചിത്രം മുതല്‍ കലണ്ടര്‍ വരെ; ശ്രദ്ധിച്ചിരുന്നോ ദൃശ്യം 2-ലെ ഈ ബ്രില്യന്‍സുകള്‍…!

മികച്ച പ്രേക്ഷകസ്വീകാര്യത നേടുകയാണ് ദൃശ്യം 2 എന്ന ചിത്രം. ജീത്തു ജോസഫിന്റെ സംവിധാന മികവും മോഹന്‍ലാല്‍ അടക്കമുള്ള കഥാപാത്രങ്ങളുടെ അഭിനയമികവുമെല്ലാം പ്രശംസകള്‍ നേടുന്നു. അതേസമയം ശ്രദ്ധ നേടുകയാണ് ദൃശ്യം 2- ലെ ചില ബ്രില്യന്‍സുകള്‍. ചിത്രത്തിലെ പല മികവുകളേയും അതിസൂക്ഷമമായിത്തന്നെ വിലയിരുത്തിയിട്ടുണ്ട് ഈ വീഡിയോയില്‍. ഡ്യുവോ മീഡിയ എന്ന യുട്യൂബ് ചാനലിലാണ് ഈ ബ്രില്യന്‍സുകള്‍ പരിചയപ്പെടുത്തുന്നത്.
അതേസമയം ഒടിടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമിലൂടെയായിരുന്നു ദൃശ്യം 2-ന്റെ റിലീസ്. ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മാണം. മോഹന്‍ലാലിനൊപ്പം ആശ ശരത്ത്, അന്‍സിബ, എസ്തര്, സായ്കുമാര്, മീന, സിദ്ദിഖ്, മുരളി ഗോപി, ഗണേഷ് കുമാര്‍, അഞ്ചലി നായര്‍, സുമേഷ് ചന്ദ്രന് തുടങ്ങിയ താരങ്ങള്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തി.
മികച്ച സ്വീകാര്യത നേടിയ ദൃശ്യം എന്ന ചിത്രത്തിന് തുടര്‍ഭാഗം വരുമ്പോള്‍ പ്രതീക്ഷയേറെയായിരുന്നു പ്രേക്ഷകര്‍ക്കും. ആ പ്രതീക്ഷ തെല്ലും തെറ്റിയില്ല. എന്തുകൊണ്ടും ദൃശ്യത്തിന്റെ കൂടെപ്പിറപ്പുതന്നെയാണ് ദൃശ്യം 2 എന്നു പറയാം. കഥയിലും തിരക്കഥയിലും സംവിധാനത്തിലും അഭിനയത്തിലും എന്നുവേണ്ട എല്ലാ സംഗതികളിലും അത് അങ്ങനെതന്നെയാണ്. ദൃശ്യത്തോട് ഒപ്പം നില്ക്കുന്നു ദൃശ്യം രണ്ടാം ഭാഗവും.
Story highlights: Hidden Detailing of Drishyam 2