ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനത്തേക്ക് ഉയർന്ന് ഇംഗ്ലണ്ട്- തോൽവിയോടെ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് ഇന്ത്യ
ഇന്ത്യ-ഇംഗ്ലണ്ട് ആദ്യ ടെസ്റ്റ് പരമ്പരയിൽ ദയനീയ പരാജയം ഏറ്റുവാങ്ങി ഇന്ത്യ. ഇതോടെ ഇന്ത്യയ്ക്കെതിരെ 227 റണ്‍സ് വിജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനത്തേക്ക് ഇംഗ്ലണ്ട് ഉയർന്നു. ജയത്തോടെ ഇംഗ്ലണ്ടിന് 18 മത്സരങ്ങളില്‍ നിന്ന് 442 പോയിന്റും 70.2 പെര്‍സന്റേജ് പോയിന്റുമാണ് ഉള്ളത്.
തോല്‍വിയോടെ ഇന്ത്യ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. രണ്ടാം സ്ഥാനത്ത് ന്യൂസിലണ്ടും(70.0) മൂന്നാം സ്ഥാനത്ത് ഓസ്ട്രേലിയയുമാണ്(69.2). ഇന്ത്യയ്ക്ക് 68.3 പോയിന്റാണുള്ളത്. രണ്ടാം ഇന്നിംഗ്സിൽ 420 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ 192 റൺസിൽ ഓൾഔട്ടായി. 39/1 എന്ന നിലയിൽ അഞ്ചാം ദിനം ബാറ്റിങ് പുനഃരാരംഭിച്ച ഇന്ത്യക്ക് ശേഷിക്കുന്ന ഒൻപതു വിക്കറ്റുകൾ നഷ്ടമായി.
Read More: നായകനായി മമ്മൂട്ടി; സ്വപ്ന സാക്ഷാത്കാര നിറവിൽ മുരളി ഗോപിയും വിജയ് ബാബുവും
ഇന്ത്യയുടെ ഏക പ്രതീക്ഷയായ വിരാട് കോഹ്ലിയുടെ വിക്കറ്റ് ബെന്‍ സ്റ്റോക്സ് ആണ് നേടിയത്. 72 റണ്‍സ് നേടിയ കോഹ്ലിയും 50 റണ്‍സ് നേടിയ ശുഭ്മന്‍ ഗില്ലും മാത്രമാണ് ഇന്ത്യന്‍ നിരയില്‍ ചെറുത്ത്നില്പുയര്‍ത്തിയത്. ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് 58.1 ഓവറില്‍ 192 റണ്‍സിന് അവസാനിക്കുകയായിരുന്നു. ജാക്ക് ലീഷ് നാലും ജെയിംസ് ആന്ഡേഴ്സണ് മൂന്നും വിക്കറ്റാണ് നേടിയത്. ഇന്നിംഗ്സിലെ അവസാന വിക്കറ്റ് ജസ്പ്രീത് ബുംറയെ പുറത്താക്കി ജോഫ്ര ആര്‍ച്ചര്‍ സ്വന്തമാക്കി.
Story highlights- india v/s england chennai test