ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് പത്ത് വിക്കറ്റ് ജയം

India Won by 10 Wickets against England

ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ തകര്‍പ്പന്‍ ജയം സ്വന്തമാക്കി. പത്ത് വിക്കറ്റിനാണ് ഇന്ത്യയുടെ ആധികാരിക വിജയം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരില്‍ പുനര്‍നാമകരണം ചെയ്ത മൊട്ടേര സ്റ്റേഡിയത്തിലെ ആദ്യ രാജ്യാന്തര ക്രിക്കറ്റ് ടെസ്റ്റ് കൂടിയായിരുന്നു ഇത്.

രണ്ട് ദിനംകൊണ്ട് മൂന്നാം ടെസ്റ്റ് മത്സരം അവസാനിയ്ക്കുകയായിരുന്നു. രണ്ടാം ദിനത്തില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 49 റണ്‍സ് എന്ന വിജയലക്ഷ്യം മറികടക്കാന്‍ ഇറങ്ങിയ ഇന്ത്യ 7.4 ഓവറില്‍ വിജയലക്ഷ്യം മറികടന്നു. അതും വിക്കറ്റുകളൊന്നും നഷ്ടപ്പെടാതെ. നാല് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ നിലവില്‍ രണ്ട് മത്സരങ്ങളിലും വിജയിച്ച ഇന്ത്യയാണ് മുന്നില്‍.

25 റണ്‍സ് എടുത്ത രോഹിത് ശര്‍മ്മയും 15 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലുമാണ് രണ്ടാം ദിനത്തില്‍ ഇന്ത്യയ്ക്കായി ബാറ്റ് ചെയ്തത്. അതേസമയം മൂന്നാം ടെസ്റ്റില്‍ ബൗളര്‍മാരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. പതിനൊന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ അക്ഷര്‍ പട്ടേലും ഏഴ് വിക്കറ്റുകള്‍ വീഴ്ത്തിയ അശ്വിനും ഇന്ത്യയുടെ വിജയത്തിന് മാറ്റു കൂട്ടി.

പരമ്പരയിലെ അവസാന ടെസ്റ്റ് മത്സരം ഇതേ വേദിയില്‍ മാര്‍ച്ച് നാല് മുതലാണ്.

Story highlights: India Won by 10 Wickets against England