ഇംഗ്ലണ്ടിനെതിരെയുള്ള മൂന്നാം ടെസ്റ്റ്; ടീമംഗങ്ങളെ പ്രഖ്യാപിച്ച് ഇന്ത്യ

കൊവിഡ് 19 എന്ന മഹാമാരി മൂലം ഏറെക്കാലം നിശ്ചലമായിരുന്ന കളിക്കളങ്ങള്‍ വീണ്ടും സജീവമായിത്തുടങ്ങി. ഗാലറികളില്‍ ആള്‍ത്തിരക്ക് കുറഞ്ഞെങ്കിലും കായികാവേശത്തിന് കുറവില്ല. ഇംഗ്ലണ്ട്- ഇന്ത്യ ടെസ്റ്റ് പരമ്പരയുടെ ആവേശത്തിലാണ് ക്രിക്കറ്റ് ലോകം.
അതേസമയം ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിലെ ഇന്ത്യന്‍ താരങ്ങളുടെ ലിസ്റ്റ് പുറത്തെത്തി. രണ്ട് പ്രധാന മാറ്റങ്ങളും ഇന്ത്യ വരുത്തിയിട്ടുണ്ട്. ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ പരിക്കേറ്റ ഉമേഷ് യാദവ് ഫിറ്റ്നെസ് ടെസ്റ്റ് പാസായ ശേഷം ടീമിലേക്ക് മടങ്ങിയെത്തും. ഷാര്‍ദുല്‍ താക്കൂറിന് പകരക്കാരനായാണ് ഉമേഷ് യാദവ് ടീമിലെത്തുക. ഷഹ്ബാസ് നദീമിനെ ടീമില്‍ നന്നും ഒഴിവാക്കി എന്നതാണ് മറ്റൊരു മാറ്റം.
വിരാട് കോലി, രോഹിത് ശര്‍മ, മായങ്ക് അഗര്‍വാള്‍, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, കെ എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, റിഷഭ് പന്ത്, വൃദ്ധിമാന്‍ സാഹ, ആര് അശ്വിന്, കുല്‍ദീപ് യാദവ്, അക്സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, ഇഷാന്ത് ശര്‍മ്മ, ജസ്പ്രീത് ബുംറ, ഉമേഷ് യാദവ് (ഫിറ്റ്നെസ് ടെസ്റ്റിന് ശേഷം) എന്നിവരാണ് മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെയുള്ള ഇന്ത്യന്‍ ടീം.
അതേസമയം പരമ്പരയില്‍ നിലവില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പമാണ്. ഇംഗ്ലണ്ടിനെതിരെ നടന്ന ആദ്യ ടെസ്റ്റില്‍ പരാജയപ്പെട്ടെങ്കിലും രണ്ടാം അങ്കത്തില്‍ ഇന്ത്യയ്ക്കായിരുന്നു വിജയം. ഇരു ടീമുകളും സമനിലയില്‍ ആയതുകൊണ്ടുതന്നെ ഏറെ നിര്‍ണായകമാണ് മൂന്നാം ടെസ്റ്റ് മത്സരം.
Story highlights: Indian Squad against England