ജയസൂര്യയും മഞ്ജു വാര്യരും ഒന്നിക്കുന്ന ആദ്യ ചിത്രം; ‘മേരി ആവാസ് സുനോ’ ഒരുങ്ങുന്നു
ജയസൂര്യയെ നായകനാക്കി ഒരുക്കിയ വെള്ളം എന്ന ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ പുതിയ ചിത്രവും സംവിധായകൻ പ്രജേഷ് സെൻ പ്രഖ്യാപിച്ചിരുന്നു. ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളാക്കി എത്തുന്നത് ജയസൂര്യയും മഞ്ജു വാര്യരുമാണ്. ഇപ്പോഴിതാ, സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പങ്കുവയ്ക്കുകയാണ് താരമാണ്. ‘മേരി ആവാസ് സുനോ’ എന്നാണ് ചിത്രത്തിന്റെ പേര്. വെള്ളം മുരളിയെ ഹിറ്റാക്കിയ പ്രേക്ഷകർക്ക് നന്ദി പറഞ്ഞുകൊണ്ടാണ് ജയസൂര്യ പുതിയ ചിത്രം പ്രഖ്യാപിച്ചത്.
‘വെള്ളം മുരളിയെ സൂപ്പർ ഹിറ്റാക്കിയ പ്രിയ പ്രേക്ഷകർക്ക് നന്ദി.ഒപ്പം വലിയൊരു സന്തോഷ വാർത്ത കൂടി അറിയിക്കാനുണ്ട്. എൻ്റെ പുതിയ ചിത്രം .’മേരി ആവാസ് സുനോ’. ക്യാപ്റ്റനും വെള്ളത്തിനും ശേഷം പ്രജേഷ് സെന്നിനൊപ്പമുള്ള മൂന്നാമത്തെ ചിത്രം. മഞ്ജു വാര്യർക്കൊപ്പമുള്ള ആദ്യ സിനിമ. ശിവദയാണ് മറ്റൊരു നായിക. ഒരു റേഡിയോ ജോക്കിയുടെ കഥയാണ് പ്രമേയം. വളരെ സന്തോഷത്തോടെ ഇന്ന് റേഡിയോ ദിനത്തിൽ ടൈറ്റിൽ പോസ്റ്റർ ദാ.. നിങ്ങൾക്ക് മുന്നിലേക്ക്.എല്ലാവരുടെയും പിന്തുണയും സഹകരണവും ഉണ്ടാകണം.സ്നേഹത്തോടെ’- ജയസൂര്യയുടെ വാക്കുകൾ.
Read More: സംസ്ഥാനത്ത് ഇന്ന് 5471 പേർക്ക് കൊവിഡ്; 5835 പേർക്ക് രോഗമുക്തി
ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് മഞ്ജു വാര്യർ കുറിക്കുന്നു- ‘മേരി ആവാസ് സുനോ. ഞാൻ അഭിനയിക്കുന്ന പുതിയ ചിത്രത്തിൻ്റെ ഷൂട്ടിങ്ങ് തിരുവനന്തപുരത്ത് പുരോഗമിക്കുന്നു. ജയസൂര്യക്കൊപ്പം ആദ്യമായി പ്രവർത്തിക്കുന്നതിൻ്റെ സന്തോഷം കൂടിയുണ്ട്. പ്രജേഷ് സെൻ ആണ് സംവിധാനം. ബി. രാകേഷ് നിർമ്മാണവും. എല്ലാവരുടെയും സ്നേഹം പ്രതീക്ഷിക്കുന്നു.
Story highlights- jayasurya- manju warrier movie