പാട്ടും നൃത്തവുമായി ഉത്സവ വേദിയിൽ കൃഷ്ണവേണി; ഒപ്പം ചുവടുവെച്ച് ബിജുക്കുട്ടൻ
വൈവിധ്യമാർന്ന കഴിവുകളും അഭിരുചിയുമുള്ളവരെ ലോകത്തിന് മുന്നിലേക്ക് എത്തിക്കാനുള്ള വേദിയാണ് ഫ്ളവേഴ്സ് ടി വി സംപ്രേഷണം ചെയ്യുന്ന കോമഡി ഉത്സവം. മിഥുൻ രമേഷ് അവതാരകനായി എത്തുന്ന ഷോ ജനപ്രിയതയുടെ കാര്യത്തിലും മുൻപന്തിയിൽ ആണ്. ഇടവേളയ്ക്ക് ശേഷം കോമഡി ഉത്സവം ചാപ്റ്റർ 2 ആരംഭിച്ചിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയരായി മാറിയ ഒട്ടേറെ താരങ്ങൾ കോമഡി ഉത്സവത്തിന്റെ വേദിയിലേക്ക് എത്തുന്നുണ്ട്. ഇപ്പോഴിതാ, പാട്ടും നൃത്തവുമൊക്കെയായി മലയാളികളുടെ ഹൃദയം കീഴടക്കിയ കുഞ്ഞു മിടുക്കി കൃഷ്ണവേണി കോമഡി ഉത്സവ വേദിയിലേക്ക് എത്തിയിരിക്കുകയാണ്.
ലോകത്തിൽ 250ൽ താഴെ ആളുകൾക്ക് മാത്രം വരുന്ന ലാറോൺ ഡ്വാർഫിസം എന്ന അപൂർവ്വ രോഗമാണ് വേണിമോൾക്ക്. കാഴ്ച്ചയിൽ ഒരു കൊച്ചു കുഞ്ഞായി തോന്നുമെങ്കിലും അഞ്ചര വയസുകാരിയാണ് കൃഷ്ണവേണി. തൃശൂർ കൊടകര ആലത്തൂർ സ്കൂളിലെ യു കെ ജി വിദ്യാർത്ഥിനിയാണ് കൃഷ്ണവേണി. എന്നാൽ, ഈ പരിമിതികളെല്ലാം മറികടന്ന് താരമായ വേണി പാട്ടും നൃത്തവും കടങ്കഥകളുമായി ഉത്സവ വേദിയെ കൂടുതൽ ആഘോഷലഹരിയിലാക്കുകയാണ്.
Read More: ഹിമാചല്‍ ചാരുതയില്‍ ഒരുങ്ങിയ സിന്ദഗി ഗാനം ഹിറ്റ്: സന്തോഷം പങ്കുവെച്ച് മ്യൂസിക് കംപോസറും
മനോഹരമായി സംസാരിക്കുന്ന വേണിമോൾക്കൊപ്പം ചുവടുകളുമായി ബിജുക്കുട്ടനും എത്തി. അച്ഛനും അമ്മയ്ക്കും ബന്ധുവിനും ഒപ്പമാണ് കൃഷ്ണവേണി കോമഡി ഉത്സവം വേദിയിലേക്ക് എത്തിയത്. മൈ ജിയുടെ മനോഹരമായ ഒരു സമ്മാനവും നൽകിയാണ് കോമഡി ഉത്സവം വേദിയിൽ നിന്നും കൃഷ്ണവേണിയെ യാത്രയാക്കിയത്.
Story Highlights- krishnaveni comedy ulsavam special episode