എക്സ്പ്രഷനും ചുവടുകളും ഒരുപോലെ അടിപൊളി; പ്രായത്തെ വെല്ലുന്ന പ്രകടനവുമായി ഒരു കുഞ്ഞുമിടുക്കി

October 21, 2023

ലോകമലയാളികളുടെ ഹൃദയതാളങ്ങള്‍ പോലും കീഴടക്കിയ പരിപാടിയാണ് ഫ്‌ളവേഴ്‌സ് കോമഡി ഉത്സവം. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയ ഫ്‌ളവേഴ്‌സ് കോമഡി ഉത്സവത്തിന്റെ മൂന്നാം സീസണിൽ ഒട്ടേറെ കലാകാരന്മാർ കഴിവ് തെളിയിച്ചുകഴിഞ്ഞു. ഇപ്പോഴിതാ, ഒരു കുഞ്ഞുനർത്തകി എത്തി കയ്യടി വാങ്ങുകയാണ്.

സമൂഹമാധ്യമങ്ങളിലൂടെ താരമായ വൈദേഹി ലാൽ എന്ന മിടുക്കിയാണ് കോമഡി ഉത്സവ വേദിയിൽ എത്തിയത്. അഞ്ചുവയസുകാരിയായ വൈദേഹി യു കെ ജി വിദ്യാർത്ഥിനിയാണ്. സമൂഹമാധ്യമങ്ങളിൽ സജീവമായ വൈദേഹിയുടെ ചുവടുകൾ ഹിറ്റായതോടെ കലാവേദിയിലേക്ക് ക്ഷണം ലഭിക്കുകയായിരുന്നു. പ്രായത്തെ വെല്ലുന്ന പ്രകടനമാണ് ഈ കൊച്ചുമിടുക്കിയുടേത്. അതിമനോഹരമായാണ് വൈദേഹി ചുവടുവയ്ക്കുന്നത്. ടി വിയിൽ നോക്കി പഠിച്ച ചുവടുകൾ ഓർത്തിരുന്ന് അതിമനോഹരമായി അവതരിപ്പിക്കുകയാണ് ഈ കുരുന്ന്.

Read also: ഇന്ന് ലോക മുട്ട ദിനം; ആളത്ര നിസ്സാരനല്ല, ഒരു ദിവസം എത്ര മുട്ട കഴിക്കാം?

കോമഡി ഉത്സവ വേദിയിലും വൈദേഹി താരമായി മാറി. അതേസമയം, ലോകടെലിവിഷന്‍ രംഗത്തുതന്നെ ആദ്യമായാണ് ചിരിയും കലയും ഇഴചേര്‍ത്ത്, കോമഡി ഉത്സവം എന്ന മനോഹരമായ പരിപാടി പ്രേക്ഷകര്‍ക്ക് ദൃശ്യവിസ്മയം സമ്മാനിച്ചത്. ഭാഷയുടേയും ദേശത്തിന്റേയും അതിര്‍വരമ്പുകള്‍ ഭേദിച്ചും അതുല്യ കലാകാരന്മാര്‍ കോമഡി ഉത്സവത്തിന്റെ വേദിയിലെത്തിയിട്ടുണ്ട്. പ്രേക്ഷക ലക്ഷങ്ങള്‍ക്ക് ലഭിച്ചതാകട്ടെ ആസ്വാദനത്തിന്റെ വേറിട്ട ഭാവവും. അറിയപ്പെടാതിരുന്ന ഒട്ടനവധി കലാകാരന്മാര്‍ക്ക് മുമ്പില്‍ അവസരങ്ങളുടെ പുത്തന്‍ വാതിലുകള്‍ തുറക്കുന്നതിനും ഫ്‌ളവേഴ്‌സ് കോമഡി ഉത്സവം വഴിയൊരുക്കി.

Story highlights- vaidehi lal dance performance