സെക്കന്‍ഡ് ഷോ അനുവദിയ്ക്കണമെന്ന് ആവശ്യം; മലയാള സിനിമകളുടെ റിലീസുകള്‍ മാറ്റി
കൊവിഡ് പ്രതിസന്ധിയില്‍ ഏറെക്കാലമായി അടഞ്ഞുകിടന്ന തിയേറ്ററുകള്‍ വീണ്ടും തുറന്നെങ്കിലും മലയാള സിനിമ പ്രതിസന്ധിയിലാണെന്ന് ഫിലിം ചേംമ്പര്‍. കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വേണമെന്നും സഫിലിം ചേംബര്‍ അറിയച്ചു. മാര്‍ച്ച് 31 വരെ സര്‍ക്കാര്‍ അനുവദിച്ച വിനോദ നികുതി ഇളവ് മാര്‍ച്ച് 31 ന് ശേഷവും നല്‍കണമെന്നും സെക്കന്‍ഡ് ഷോ അനുവദിയ്ക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഫിലിം ചേമ്പര്‍ മുഖ്യമന്ത്രിയ്ക്ക് കത്തും നല്‍കി.
അതേസമയം നാളെ മുതല്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്യാനിരുന്ന എല്ലാ മലയാള ചലച്ചിത്രങ്ങളുടേയും റിലീസും മാറ്റി വെച്ചു. അമ്പത് ശതമാനം ആളുകള്‍ക്ക് എങ്കിലും പ്രവേശനാനുമതി നല്‍കി സെക്കന്‍ഡ് ഷോ അനുവദിക്കണമെന്നാണ് സിനിമാ സംഘടനകളുടെ ആവശ്യം. അതുപോലെ സിനിമാ വ്യവസായം പഴയപടി ആകാന്‍ ഇനിയും സമയം വേണം. അതുകൊണ്ട് വിനോദ നികുതിയിലെ ഇളവ് തുടരണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ ഈ ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ റിലീസുകള്‍ തുടരും.
Read more: 92-ാം വയസ്സിലും വീടുകള്‍ കയറിയിറങ്ങി എലിവേട്ട നടത്തുന്ന ‘എലിയപ്പൂപ്പന്‍’
കൊവിഡ് പ്രതിസന്ധിയ്ക്ക് ശേഷം തിയേറ്ററുകള്‍ തുറന്നെങ്കിലും അമ്പത് ശതമാനം ആളുകള്‍ക്കാണ് പ്രവേശനാനുമതിയുള്ളത്. സിനിമയുടെ സമയക്രമത്തിലും സര്‍ക്കാര്‍ മാറ്റം വരുത്തിയിരുന്നു. ഇതുപ്രകാരമാണ് സെക്കന്‍ഡ് ഷോകള്‍ക്ക് അനുമതി നല്‍കാതിരുന്നതും.
Story highlights: Malayalam film industry crisis