നൃത്തം ചെയ്തും പാട്ടിന് താളം പിടിച്ചും മമതാ ബാനര്‍ജി: വൈറല്‍ വീഡിയോ

February 3, 2021
Mamata Banerjee dances during wedding ceremony

സമൂഹമാധ്യമങ്ങള്‍ ജനപ്രിയമായിട്ട് കാലങ്ങള്‍ കുറച്ചേറെയായി. ലോകത്തിന്റെ പലയിടങ്ങളില്‍ നിന്നുമുള്ള കാഴ്ചകളും വിവരങ്ങളുമെല്ലാം ഒരു വിരല്‍ത്തുമ്പിനരികെ നമുക്ക് ലഭ്യമാകുന്നുണ്ട് ഇക്കാലത്ത്. സെലിബ്രിറ്റികളുടേയും രാഷ്ട്രീയക്കാരുടേയുമൊക്കെ ചില കൗതുക കാഴ്ചകളും സൈബര്‍ ഇടങ്ങളില്‍ സ്ഥാനം പിടിയ്ക്കാറുണ്ട്. ശ്രദ്ധ നേടുന്നതും അത്തരത്തിലൊരു വീഡിയോയാണ്.

ബംഗാള്‍ മുഖ്യ മന്ത്രി മമതാ ബാനര്‍ജിയുടെ ചെറിയൊരു നൃത്ത വീഡിയോയാണ് ഇത്. ഒരു വിവാഹ ആഘോഷത്തിനിടെ നര്‍ത്തകര്‍ക്കൊപ്പം നൃത്തം ചെയ്യുകയാണ് മമതാ ബാര്‍ജി. വീഡിയോ സൈബര്‍ ഇടങ്ങളില്‍ ഇതിനോടകംതന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു.

Read more: ഇതിലും മികച്ചൊരു അനുകരണം വേറെയില്ല; യുവയുടെ നടപ്പിന് രസികന്‍ അനുകരണവുമായി മൃദുല

ഒരു മിനിറ്റില്‍ താഴെ മാത്രമാണ് വീഡിയോയുടെ ദൈര്‍ഘ്യം. സമൂഹമാധ്യമങ്ങളിലൂടെ നിരവധിപ്പേരാണ് ഈ നൃത്തവീഡിയോ പങ്കുവയ്ക്കുന്നത്. നര്‍ത്തകര്‍ക്കൊപ്പം നൃത്തം ചെയ്യുന്നത് കൂടാതെ പാട്ടില്‍ താളം പിടിയ്ക്കുന്ന മമതാ ബാനര്‍ജിയേയും വീഡിയോയില്‍ കാണാം.

Story highlights: Mamata Banerjee dances during wedding ceremony