ഇതിലും മികച്ചൊരു അനുകരണം വേറെയില്ല; യുവയുടെ നടപ്പിന് രസികന്‍ അനുകരണവുമായി മൃദുല

February 1, 2021
Mridula Vijay imitating Yuva Krishna

ലോകമലയാളികള്‍ക്ക് ആസ്വാദനത്തിന്റെ വേറിട്ട ഭാവം സമ്മാനിയ്ക്കുന്ന പരിപാടിയാണ് ഫ്‌ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാര്‍ മാജിക്. താരക്കൂട്ടങ്ങളുടെ രസികന്‍ സംസാരവും ഗെയിമുകളുടെ ആവേശവുമെല്ലാം സ്റ്റാര്‍ മാജിക്കിന്റെ പ്രധാന ആകര്‍ഷണങ്ങളാണ്.

സ്റ്റാര്‍ മാജിക് വേദയില്‍ പലപ്പോഴും അനുകരണ കലയില്‍ വിസ്മയിപ്പിയ്ക്കാറുണ്ട് മൃദുല വിജയ്. ഇത്തവണ ഭാവി വരന്‍ യുവ കൃഷ്ണയുടെ നടപ്പും രസകരമായി മൃദുല അനുകരിച്ചു. മൃദുലയുടെ സംസാരം യുവയും അനുകരിച്ചതോടെ സ്റ്റാര്‍ മാജിക് വേദിയില്‍ ചിരി നിറഞ്ഞു.

ടെലിവിഷന്‍ സ്‌ക്രീനിലൂടെ ലോകമലയാളികളുടെ ഹൃദയം കവര്‍ന്ന താരങ്ങളാണ് യുവ കൃഷ്ണയും മൃദുല വിജയ്-യും. ഇരുവരും വിവാഹിതരാകുന്നു എന്ന പ്രഖ്യാപനവും പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. ഇരുവരുടേയും വിവാഹനിശ്ചയ ചടങ്ങളുടെ ചിത്രങ്ങളും വീഡിയോയുമെല്ലാം സൈബര്‍ ഇടങ്ങളിലും ശ്രദ്ധ നേടിയിരുന്നു.

തിരുവനന്തപുരം സ്വദേശിനിയാണ് മൃദുല വിജയ്. 2015-മുതല്‍ ടെലിവിഷന്‍ സീരിയല്‍ രംഗത്ത് സജീവമാണ് താരം. സംഗീത- നൃത്ത അധ്യാപികയായ കൃഷ്ണവേണിയുടെ മകനാണ് യുവ കൃഷ്ണ. അഭിനയമികവുകൊണ്ട് ഇരു താരങ്ങളും ശ്രദ്ധേയരാണ്. ആറ് മാസങ്ങള്‍ക്ക് ശേഷമായിരിയ്ക്കും വിവാഹം.

Story highlights: Mridula Vijay imitating Yuva Krishna