ചിമ്പുവിന്റെ നായികയായി കല്യാണി പ്രിയദർശൻ- ‘മനാട്’ ടീസർ എത്തി

February 3, 2021

ചിമ്പുവിന്റെ നായികയായി കല്യാണി പ്രിയദർശൻ വേഷമിടുന്ന ചിത്രമാണ് മനാട്. വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസർ എത്തി. മലയാളത്തിൽ ചിത്രം റീവൈൻഡ് എന്ന പേരിലാണ് റിലീസിനൊരുങ്ങുന്നത്. യുവാൻ ശങ്കർ രാജയാണ് സംഗീതം. ഒരു പൊളിറ്റിക്കൽ ത്രില്ലറാണ് ചിത്രമെന്നാണ് സൂചന.

എസ് ജെ സൂര്യയും ചിത്രത്തിൽ പ്രധാന വേഷത്തിൽ ഉണ്ട്. എസ് എ ചന്ദ്രശേഖര്‍, പ്രേംജി അമരൻ, രവികാന്ത് തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്. വെങ്കട് പ്രഭു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. പ്രവീണ്‍ കെ എല്‍ ആണ് ചിത്രത്തിന്റെ എഡിറ്റർ. ആദ്യമായാണ് ചിമ്പുവും വെങ്കട്ട് പ്രഭുവും സിനിമയ്ക്കായി ഒന്നിക്കുന്നത്.

Read More: ‘പത്തുവയസിൽ ഇത് അത്ഭുതമാണ്’; ദേവനശ്രിയ പാടി തീർക്കും മുൻപ് പൂക്കളുമായി ഓടിയെത്തി ജഡ്ജസ്- അതുല്യ നിമിഷം

അതേസമയം,  ചിമ്പു നായകനായ ഈശ്വരൻ എന്ന ചിത്രം തിയേറ്ററിൽ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ‘ഈശ്വരനി’ൽ ചിമ്പുവിന്റെ നായികയായി എത്തുന്നത് നിധി അഗർവാളാണ്. ഈശ്വരൻ’ എന്ന ചിത്രത്തിനായി ചിമ്പു നടത്തിയ മേക്കോവർ ആരാധകർക്കിടയിൽ വലിയ ചർച്ചയായിരുന്നു. ചിത്രത്തിനായി മുപ്പതുകിലോയോളം ഭാരമാണ് താരം കുറച്ചത്. 

Story highlights- manadu teaser