മാസ്സായി ‘മാസ്റ്റർ’- ചിത്രത്തിലെ ഡിലീറ്റഡ് രംഗം ശ്രദ്ധനേടുന്നു
റിലീസിന് പിന്നാലെ മാസായി മാറിയിരിക്കുകയാണ് മാസ്റ്റർ. ഏറെക്കാലത്തിന് ശേഷം തിയേറ്ററിൽ റിലീസ് ചെയ്യുന്ന ആദ്യ ചിത്രം എന്ന നിലയിൽ മാസ്റ്ററിന് മികച്ച പിന്തുണയാണ് എല്ലാ ഭാഷകളിൽ നിന്നും ലഭിക്കുന്നത്. ഇപ്പോഴിതാ, ചിത്രത്തിലെ ഡിലീറ്റഡ് രംഗം ശ്രദ്ധ നേടുകയാണ്. വിജയ്‌യുടെ മാസ്സ് ഡയലോഗുകളുള്ള രംഗം ഡിലീറ്റ് ചെയ്യേണ്ടതില്ലായിരുന്നു എന്നാണ് ആരാധകർ പ്രതികരിക്കുന്നത്.
ജനുവരി 13നാണ് മാസ്റ്റർ തിയേറ്ററുകളിൽ എത്തിയത്. ഒരുവർഷം മുൻപ് ചിത്രീകരണം പൂർത്തിയാക്കിയ ‘മാസ്റ്റർ’ അണിയറപ്രവർത്തകർ തിയേറ്ററുകൾ തുറക്കുന്നതിനായി കാത്തിരിക്കുകയായിരുന്നു. പൊങ്കൽ റിലീസായി ചിത്രം തമിഴ്‌നാട്ടിൽ എത്തിയപ്പോൾ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത് പൃഥ്വിരാജ് പ്രൊഡക്ഷൻസും നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേർന്നായിരുന്നു.
Read More: ‘ഹൃദയം തളർത്താൻ കഴിയില്ല. അതേസമയം, സുരക്ഷയും ശ്രദ്ധയും അത്യാവശ്യമാണ്’- കൊവിഡ് ബാധിതനെന്ന് നടൻ സൂര്യ
ഇളയദളപതി വിജയ്ക്കൊപ്പം വിജയ് സേതുപതിയും എത്തുന്ന ചിത്രമാണ് മാസ്റ്റർ. തിയേറ്ററുകളിൽ മികച്ച വിജയം നേടിയ കൈതിക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമാണ് മാസ്റ്റർ. തിയേറ്ററുകളിലെത്തി പതിനേഴ് ദിവസം പിന്നിട്ടപ്പോഴാണ് ചിത്രം ഒ.ടി.ടി റിലീസ് ചെയ്തത്. ചിത്രം ഇതിനോടകം ഇരുന്നൂറ് കോടി കളക്ഷന്‍ നേടി കഴിഞ്ഞു.
Story Highlights- master deleted scene