lakshya

‘ഹൃദയം തളർത്താൻ കഴിയില്ല. അതേസമയം, സുരക്ഷയും ശ്രദ്ധയും അത്യാവശ്യമാണ്’- കൊവിഡ് ബാധിതനെന്ന് നടൻ സൂര്യ

February 8, 2021

ലോകമെമ്പാടുമുള്ള ഒരു വലിയ ജനവിഭാഗത്തെ ബാധിച്ചിരിക്കുന്ന കൊവിഡ് എന്ന മഹാമാരി ഇപ്പോഴും അവസാനിച്ചിട്ടില്ല. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഒട്ടേറെ ആളുകൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. സിനിമാ ഷൂട്ടിംഗ് സജീവമായതോടെ നിരവധി താരങ്ങൾക്കും വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇപ്പോഴിതാ, നടൻ സൂര്യയും കൊവിഡ് ബാധിതനെന്ന് ട്വിറ്ററിലൂടെ ആരാധകരോട് പങ്കുവയ്ക്കുകയാണ്.

‘എനിക്ക് കൊറോണ വൈറസ് അണുബാധയുണ്ടാകുകയും ചികില്സിക്കുകയുമാണ്. ജീവിതം ഇതുവരെ സാധാരണ നിലയിലായിട്ടില്ലെന്ന് നാമെല്ലാവരും മനസ്സിലാക്കണം.ഹൃദയം തളർത്താൻ കഴിയില്ല. അതേസമയം, സുരക്ഷയും ശ്രദ്ധയും അത്യാവശ്യമാണ്. നമ്മുടെ സമർപ്പിത പിന്തുണയുള്ള ഡോക്ടർമാരോട് സ്നേഹവും നന്ദി’- സൂര്യയുടെ വാക്കുകൾ.

Read More: ചിരിയുടെ പൂരപ്പറമ്പിൽ വീണ്ടും കൊടിയേറ്റ്- കോമഡി ഉത്സവം ഉടനെത്തുന്നു

സൂര്യയുമായി അടുത്ത ബന്ധം പുലർത്തുന്ന സംവിധായകൻ രാജശേഖർ പാണ്ഡ്യൻ ട്വിറ്ററിലൂടെ സൂര്യയുടെ ആരോഗ്യത്തെക്കുറിച്ച് പ്രതികരിച്ചു- ‘പ്രിയ സഹോദരങ്ങളെ, അണ്ണന്റെ ആരോഗ്യത്തെക്കുറിച്ച് ആരും വിഷമിക്കേണ്ട കാര്യമില്ല’. അതേസമയം, സൂര്യ വേഷമിട്ട മണിരത്നത്തിന്റെ നവരസ അടുത്തിടെ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചു. ഗൗതം മേനോനാണ് സൂര്യയെ നായകനാക്കിയുള്ള ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഇതുകൂടാതെ, ജ്ഞാനവേൽ സംവിധാനം ചെയ്ത മറ്റൊരു ചിത്രവും ഒരുങ്ങുന്നു.

Story highlights- Suriya gets diagnosed with COVID 19