പുട്ടാലുവായി ചെമ്പൻ വിനോദ്; ഡാകിനിക്കും കുട്ടൂസനുമെല്ലാം സിനിമാതാരങ്ങളുടെ മുഖം- സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടി ചിത്രങ്ങൾ
മായാവികഥയിലെ കഥാപാത്രങ്ങളെയെല്ലാം മലയാളികൾക്ക് സുപരിചിതമാണ്. കാലങ്ങളായി മലയാളികളുടെ വായനാ ലോകത്ത് ഇത്രയധികം സ്വാധീനം ചെലുത്തിയ മറ്റൊരു ചിത്രകഥയില്ല. ഡിജിറ്റൽ കാലത്തിലേക്ക് ലോകം മാറിയപ്പോഴും കായാവിയും കുട്ടൂസനും ഡാകിനിയും ലുട്ടാപ്പിയുമൊന്നും മറവിയിലേക്ക് ചേക്കേറിയില്ല. ഡിജിറ്റൽ ആർട്ടുകളിലൂടെ വീണ്ടും മായാവികഥയിലെ കഥാപാത്രങ്ങൾ ജനിച്ചിരിക്കുകയാണ്.
കൺസെപ്റ്റ് ഡ്രോയിങ്ങിന് അനുസരിച്ച് അനൂപ് എന്ന ആർട്ടിസ്റ്റാണ് മായാവി കഥാപാത്രങ്ങൾക്ക് സിനിമാ താരങ്ങളുടെ മുഖം നൽകിയത്. പുട്ടാലു എന്ന കഥാപാത്രത്തിന് ചെമ്പൻ വിനോദിന്റെ മുഖമാണ് നൽകിയിരിക്കുന്നത്. കൺസപ്റ്റ് ചിത്രം ഇഷ്ടമായ ചെമ്പൻ വിനോദ് ഈ ഡ്രോയിങ് ഫേസ്ബുക്കിൽ പങ്കുവെച്ചതോടെ വൈറലായി മാറി.
പുട്ടാലുവിനു പുറമെ നിരവധി മായാവി കഥാപാത്രങ്ങളെ അനൂപ് പുനരാവിഷ്കരിച്ചിട്ടുണ്ട്. കുട്ടൂസനായി മാമുക്കോയയെയും, ഡാകിനിയായി ഫിലോമിനയെയും അവതരിപ്പിച്ചിരിക്കുന്നു. ലുട്ടാപ്പിയായി ബിജുക്കുട്ടനാണ്. വിക്രമനും മുത്തുവും കോംബോയായി ഷമ്മി തിലകനും, രമേഷ് പിഷാരടിയുമാണ്.
Read More: പാക്കപ്പ് പറഞ്ഞത് പൂച്ച; ‘മ്യാവൂ’ പൂർത്തിയായി- രസകരമായ വീഡിയോ
കോട്ടയം സ്വദേശിയാണ് അനൂപ്. ആർട്ടിസ്റ്റായ അനൂപ് കൺസപ്റ്റ് ഡ്രോയിങിലൂടെ മുൻപും ശ്രദ്ധനേടിയിരുന്നു. നാലുപതിറ്റാണ്ടായി മലയാളികളുടെ പ്രിയ കോമിക് ചിത്രകഥയായി നിലകൊള്ളുന്ന മായാവിയുടെ ജനപ്രിയത ചിത്രങ്ങൾക്കും ലഭിച്ചു എന്നതാണ് ശ്രദ്ധേയം.
Story highlights- mayavi concept drawing