മൈ ജിയുടെ നവീകരിച്ച അത്യാധുനിക സര്‍വീസ് സെന്റര്‍ കോഴിക്കോട് പോറ്റമ്മലില്‍ പ്രവര്‍ത്തനമാരംഭിച്ചു

February 7, 2021

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ ഷോറൂം ശൃംഖലയായ മൈ ജിയുടെ നവീകരിച്ച അത്യാധുനിക സര്‍വീസ് സെന്റര്‍ കോഴിക്കോട് പോറ്റമ്മലില്‍ പ്രവർത്തനം ആരംഭിച്ചു. അത്യാധുനികവും കൃത്യതയാര്‍ന്നതുമായ ഉപകരണങ്ങളോട് കൂടിയ ലാബും സര്‍വൈലന്‍സ് ക്യാമറാ സൗകര്യത്തോടും കൂടിയ 2400 ചതുരശ്ര അടിയില്‍ കേരളത്തിലെ തന്നെ ഏറ്റവും വലുതും സുതാര്യവുമായ റിപ്പയറിങ് സംവിധാനവുമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

ഏറ്റവും നൂതനമായ ഇഎസ്ഡി പ്രൊട്ടക്ടഡ് ഉപകരണങ്ങളാലും സോഫ്റ്റ്‌വെയറുകളാലും സുസജ്ജമായ എച്ച്എല്‍ആര്‍സി, റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് (ആര്‍&ഡി) ഡിപ്പാര്‍ട്ട്‌മെന്റ്, അതിവിദഗ്ധരായ സാങ്കേതിക പ്രവര്‍ത്തകര്‍, സ്‌പെയര്‍ പാര്‍ട്സ് സ്റ്റോക്ക് സിസ്റ്റം, എന്നിവയുടെയും സഹായത്തോടെയാണ് മൈജി ഡിജിറ്റൽ സർവീസ് സെന്റർ പ്രവർത്തിക്കുന്നത്.

ഇഎസ്ഡി പ്രൊട്ടക്ടഡ് ഉപകരണങ്ങള്‍ മാത്രമുപയോഗിക്കുന്ന ഈ ലാബില്‍ ലോകത്ത് ലഭ്യമായ അതിനൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നതിന് പരിശീലനം ലഭിച്ച സാങ്കേതിക വിദഗ്ധരുടെ സേവനം ലഭ്യമാണ്. മികച്ച സാങ്കേതിക സഹായത്തിനായി പ്രവര്‍ത്തിക്കുന്ന ഗവേഷണ വിഭാഗം (R&D) ഇതിന്റെ എടുത്തു പറയേണ്ട പ്രത്യേകതകളിലൊന്നാണ്. കൂടാതെ എല്ലാ വിധ സ്‌പെയര്‍ പാര്‍ട്‌സുകളും ലഭ്യമാക്കുന്നതിനായി സജ്ജമാക്കിയ കേന്ദ്രീകൃത സ്‌പെയര്‍ പാര്‍ട്‌സ് സ്റ്റോക്ക് സിസ്റ്റം, ഉപഭോക്താക്കളുടെ സാങ്കേതിക സംശയ നിവാരണത്തിനുള്ള സൗകര്യം, സാങ്കേതിക സൗകര്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നേരിട്ട് കാണുന്നതിന് സാധ്യമായ രീതിയില്‍ സജ്ജമാക്കിയ റിപ്പയറിംഗ് ലാബുകള്‍ എന്നിവയും പ്രത്യേകതകളാണ്.

ഉപകരണങ്ങളുടെ റിപ്പയറിംഗിന് മുന്‍പ് സ്‌പെയര്‍ പാര്‍ട്‌സിന്റെ ലഭ്യതയും ഗുണ നിലവാരവും ഉപഭോക്താക്കള്‍ക്ക് മനസിലാക്കുന്നതിനുള്ള അവസരവും ഇവിടെ ഒരുക്കിയിട്ടുണ്ട്. രാവിലെ 7.30 മണി മുതല്‍ വൈകുന്നേരം 9 മണി വരെ ആഴ്ചയില്‍ എല്ലാ ദിവസവും മൈ ജി കെയര്‍ സര്‍വീസ് സെന്ററിന്റെ സേവനം ലഭ്യമാണ്. ഈ മേഖലയിലെ റീട്ടയില്‍ സര്‍വീസ് സെന്ററുകള്‍ക്ക് ഹയര്‍ ലെവല്‍ റിപ്പയറിംഗ് സേവനം ലഭ്യമാക്കുന്നതിനുള്ള സൗകര്യവും ഇതിനോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയിരിക്കുന്നു.

Story highlights- my G digital service center