ഉമ്മന്‍ചാണ്ടിയും പിണറായി വിജയനും പിന്നെ ശ്രീനിവാസനും: നിരവധി ഭാവങ്ങള്‍ രസകരമായി അനുകരിച്ച് പി സി ജോര്‍ജ്

ലോകമലയാളികള്‍ക്ക് ആസ്വാദനത്തിന്റെ വേറിട്ട ഭാവങ്ങള്‍ സമ്മാനിയ്ക്കുന്ന ഫ്ളവേഴ്സ് സ്റ്റാര്‍ മാജിക് വേദിയില്‍ അതിഥിയായി പി സി ജോര്‍ജ് എത്തിയപ്പോള്‍ പിറന്നത് രസകരമായ മുഹൂര്‍ത്തങ്ങള്‍. അറിയപ്പെടുന്ന രാഷ്ട്രീയ പ്രവര്‍ത്തകരുടെ ഭാവങ്ങള്‍ അതേപടി അനുകരിച്ച് പി സി ജോര്‍ജ് കൈയടി നേടുന്നു.
ഉമ്മന്‍ചാണ്ടി, ശശി തരൂര്‍, വി എസ് അച്യുതാനന്ദന്, പിണറായി വിജയന്, എം എം മണി, മുരളീധരന് എന്നിവരുടെ ഭാവങ്ങള്‍ പി സി ജോര്‍ജ് രസകരമായി അനുകരിച്ചു. കൂടാതെ ശ്രീനിവാസന്, സുരേഷ് ഗോപി എന്നിവരേയും പി സി ജോര്‍ജ് അനുകരിച്ചു. ദംഷ്രാട്സ് എന്ന ഗെയിമിന്റെ ഭാഗമായിട്ടായിരുന്നു പി സി ജോര്‍ജിന്റെ അനുകരണം.
കേരളാ നിയമസഭയില്‍ പൂഞ്ഞാര്‍ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിയ്ക്കുന്ന എം എല്‍ എ ആണ് പി സി ജോര്‍ജ്ജ്. നാല്‍പ്പത് വര്‍ഷങ്ങളായി അദ്ദേഹം എം എല്‍ എ ആയി നിയമസഭയിലെത്തിയിട്ട്. 2016-ലെ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് എല്ലാ മുന്നണികളേയും പരാജയപ്പെടുത്തി പി സി ജോര്‍ജ്ജ് നേടിയ വിജയവും ശ്രദ്ധേയമാണ്.
Story highlights: P C George Imitating Politicians