രാഷ്ട്രീയത്തില്‍ വന്നില്ലായിരുന്നുവെങ്കില്‍…?; വ്യക്തമായ മറുപടി രസകരമായി പറഞ്ഞ് പി സി ജോര്‍ജ്ജ്

കേരള രാഷ്ട്രീയത്തിലെ സെലിബ്രിറ്റിയായാണ് പി സി ജോര്‍ജ്ജ് അറിയപ്പെടുന്നത്. ഫ്ളവേഴ്സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാര്‍ മാജിക് പരിപാടിയിലും പി സി ജോര്‍ജ്ജ് നിറസാന്നിധ്യമായി. സ്റ്റാര്‍ മാജിക് വേദിയില്‍ അതിഥിയായി എത്തിയ പി സി ജോര്‍ജ്ജ് ഏറെ രസകരമായാണ് സംസാരിച്ചത് പോലും.
ഇതിനിടെ അവതാരക ലക്ഷമി നക്ഷത്ര ഒരു ചോദ്യവും ചോദിച്ചു പി സി ജോര്‍ജ്ജിനോട്. ‘രാഷാട്രീയത്തില് വന്നില്ലായിരുന്നുവെങ്കില്‍ എന്തായി തീര്‍ന്നേനേ’ എന്നതായിരുന്നു ചോദ്യം. ഇതിന് വ്യക്തമായ മറുപടിയും പി സി ജോര്‍ജ്ജ് നല്കി. ‘രാഷ്ട്രീയത്തില്‍ വന്നില്ലായിരുന്നുവെങ്കില്‍ ഒരു ബിസിനസ്സുകാരനാകുമായിരുന്നു’ എന്നാണ് അദ്ദേഹം നല്കിയ മറുപടി. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയ ഒരു ബിസിനസ്സിനെക്കുറിച്ചും അദ്ദേഹം വേദിയില്‍ വാചാലനായി.
കേരളാ നിയമസഭയില്‍ പൂഞ്ഞാര്‍ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിയ്ക്കുന്ന എം എല്‍ എ ആണ് പി സി ജോര്‍ജ്ജ്. നാല്‍പ്പത് വര്‍ഷങ്ങളായി അദ്ദേഹം എം എല്‍ എ ആയി നിയമസഭയിലെത്തിയിട്ട്. 2016-ലെ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് എല്ലാ മുന്നണികളേയും പരാജയപ്പെടുത്തി പി സി ജോര്‍ജ്ജ് നേടിയ വിജയവും ശ്രദ്ധേയമാണ്.
Story highlights: P C George in Flowers Star Magic