മാർച്ച് 12ന് പാർവതി നായികയാകുന്ന രണ്ടു ചിത്രങ്ങൾ തിയേറ്ററുകളിലേക്ക്
നടി പാർവതി തിരുവോത്ത് പ്രധാന കഥാപാത്രങ്ങളായി എത്തുന്ന രണ്ടു ചിത്രങ്ങൾ ഒരേ ദിനം തിയേറ്ററുകളിലേക്ക് എത്തുകയാണ്. സിദ്ധാർഥ് ശിവ സംവിധാനം ചെയ്ത ‘വർത്തമാനം’, ഛായാഗ്രാഹകന്‍ സാനു ജോണ്‍ വർഗീസ് ആദ്യമായി സംവിധാനം ചെയ്യുന്ന ‘ആർക്കറിയാം’ എന്നീ ചിത്രങ്ങളാണ് മാർച്ച് 12ന് റിലീസ് ചെയ്യുന്നത്. രണ്ടു സിനിമകളിലും മുഖ്യ കഥാപാത്രമായി എത്തുന്നത് പാർവതി തിരുവോത്താണ്.
ഫെബ്രുവരി 26ന് റിലീസ് പ്രഖ്യാപിച്ച ആർക്കറിയാം മാർച്ച് 12ലേക്ക് റിലീസ് നീട്ടുകയായിരുന്നു. വർത്തമാനവും ഫെബ്രുവരി 19ന് നിശ്ചയിച്ചിരുന്ന റിലീസ് മാർച്ച് 12ലേക്ക് മാറ്റിയതോടെയാണ് പാർവതി നായികയാകുന്ന രണ്ടു ചിത്രങ്ങൾ ഒരേദിനം തിയേറ്ററിലേക്ക് എത്തുന്നത്.
ദില്ലിയിലെ ഒരു സർവ്വകലാശാലയിലെ സമരം മുഖ്യപ്രമേയമാക്കി ഒരുക്കിയ ചിത്രമാണ് വർത്തമാനം. സമകാലിക ഇന്ത്യൻ സമൂഹത്തിൽ നേരിടേണ്ടിവരുന്ന രാഷ്ട്രീയ- സാമൂഹിക പ്രശ്നങ്ങളാണ് ചിത്രം ചർച്ച ചെയ്യുന്നത്. ആര്യാടൻ ഷൗക്കത്ത് തിരക്കഥ ഒരുക്കിയ ചിത്രത്തിൽ കേരളത്തിൽ നിന്നും ഡൽഹി സർവ്വകലാശാലയിലേക്ക് ഉപരിപഠനത്തിന് പോകുന്ന പെൺകുട്ടിയുടെ വേഷത്തിലാണ് പാർവതി എത്തുന്നത്. ഫൈസാ സൂഫിയ എന്ന ഗവേഷക വിദ്യാർത്ഥിയായാണ് പാർവതി എത്തുന്നത്.
Read More: ‘ആറാട്ട്’ ലൊക്കേഷനിൽ സർപ്രൈസ് ആഘോഷമൊരുക്കി നേഹ സക്സേന- വീഡിയോ
ബിജു മേനോൻ , പാർവതി തിരുവോത്ത്, ഷറഫുദ്ദീൻ എന്നിവർ മുഖ്യവേഷത്തിൽ എത്തുന്ന ചിത്രമാണ് ആർക്കറിയാം. പ്രശസ്ത ഛായാഗ്രാഹകൻ സാനു ജോൺ വർഗീസ് സംവിധായകനാകുന്ന സിനിമ നിർമിക്കുന്നത് ഒപിഎം ഡ്രീം മില്‍സ് സിനിമാസിന്റെ ബാനറില്‍ ആഷിക് അബുവും മൂണ്‍ഷോട്ട് എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറിൽ സന്തോഷ് ടി കുരുവിളയും ചേർന്നാണ്.
Story highlights- parvathy starring two films to release on march 12