‘ആറാട്ട്’ ലൊക്കേഷനിൽ സർപ്രൈസ് ആഘോഷമൊരുക്കി നേഹ സക്‌സേന- വീഡിയോ

February 17, 2021

മോഹൻലാൽ നായകനായ ആറാട്ടിന്റെ ചിത്രീകരണം പൂർത്തിയാകാറായി. ചിത്രത്തിലെ മോഹൻലാലിൻറെ ഭാഗങ്ങളെല്ലാം നേരത്തെ തന്നെ പൂർത്തിയായിരുന്നു. അതേസമയം, മോഹൻലാലിനൊപ്പം വീണ്ടും വേഷമിടുന്ന സന്തോഷത്തിലാണ് നടി നേഹ സക്‌സേന. ആറാട്ട് ടീമിനൊപ്പം പ്രവർത്തിക്കാൻ സാധിച്ചതിന്റെ സന്തോഷം ഒരു സർപ്രൈസ് ആഘോഷത്തിലൂടെ പങ്കുവെച്ചിരിക്കുകയാണ് താരം.

എല്ലാവർക്കും നന്ദി അറിയിച്ചുകൊണ്ട് ഒരു വലിയ കേക്ക് ആണ് നേഹ സക്‌സേന ലൊക്കേഷനിലേക്ക് എത്തിച്ചത്. സംവിധായകൻ ബി ഉണ്ണികൃഷ്‌ണൻ, തിരക്കഥാകൃത്ത് ഉദയകൃഷ്ണ തുടങ്ങി ആറാട്ടിന്റെ ടീം പൂർണമായും നേഹയുടെ സർപ്രൈസ് ആഘോഷത്തിൽ ഭാഗമായി.

അതേസമയം, നെയ്യാറ്റിന്‍കര ഗോപന്‍ എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ‘നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്’ എന്നാണ് ചിത്രത്തിന്റെ ടൈറ്റിലും. മാടമ്പി, ഗ്രാന്‍ഡ് മാസ്റ്റര്‍, മിസ്റ്റര്‍ ഫ്രോഡ്, വില്ലന്‍, പുലിമുരുകന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും ഉദയ് കൃഷ്ണയും ഒരുമിക്കുകയാണ് പുതിയ ചിത്രത്തില്‍. ഉദയ് കൃഷ്ണ- ബി ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടില്‍ ഒരു ചിത്രമൊരുങ്ങുന്നതും ഇത് ആദ്യമായാണ്.

Read More: ഹൊറർ കോമഡിയുമായി ജാൻവി കപൂറും രാജ്‌കുമാർ റാവുവും- ശ്രദ്ധനേടി ‘റൂഹി’ ട്രെയ്‌ലർ

ഗ്രാമീണ പശ്ചാത്തലത്തിലാണ് ചിത്രമൊരുങ്ങുന്നത്. നിരവധി താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ശ്രദ്ധ ശ്രീനാഥ് നായികയായെത്തുന്നു. സായ്കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, നന്ദു, ബിജു പപ്പന്‍, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങിയവരും വിവിധ കഥാപാത്രങ്ങളായെത്തുന്നുണ്ട്. നര്‍മ്മത്തിനും പ്രാധാന്യം നല്‍കിക്കൊണ്ടാണ് ചിത്രം ഒരുക്കുന്നത്.

Story highlights- Neha Saxena surprised everyone on the sets of ‘Aaraattu’