ആദ്യ സിനിമയുടെ റിലീസിന് മുൻപ് തന്നെ താരമായ നായിക; ശ്രദ്ധനേടി കുട്ടിക്കാല ചിത്രം

സിനിമയുടെ റീലിസിന് ശേഷമാണ് പൊതുവെ അഭിനേതാക്കൾ ശ്രദ്ധിക്കപ്പെടാറുള്ളത്. എന്നാൽ, സിനിമയുടെ റീലിസിന് മുൻപ്, ഷൂട്ടിംഗ് പൂർത്തിയാക്കുന്നതിനും മുൻപേ രാജ്യമെമ്പാടും ആരാധകരെ സൃഷ്‌ടിച്ച താരമാണ് പ്രിയ വാര്യർ. ഒരു അഡാർ ലൗ എന്ന എന്ന ചിത്രത്തിലെ ‘മാണിക്യ മലരായ പൂവി..’ എന്ന ഗാനത്തിലെ കണ്ണിറുക്കലിലൂടെയാണ് പ്രിയ ശ്രദ്ധേയയായത്. ഒറ്റരാത്രി കൊണ്ട് ഇന്റർനെറ്റ് സെൻസേഷനായി മാറിയ പ്രിയയുടെ കുട്ടിക്കാല ചിത്രങ്ങൾ ശ്രദ്ധനേടുകയാണ്.

സിനിമയിലേക്കെത്താൻ മോഡലിങ്ങിൽ സജീവമായ പ്രിയ ചെറിയൊരു വേഷത്തിലാണ് ആദ്യം ഒരു അഡാർ ലവ്വിൽ എത്തിയത്. പിന്നീട് ലോകമെമ്പാടും ലക്ഷക്കണക്കിന് ആരാധകരെ സമ്പാദിച്ചതോടെ പ്രധാന വേഷത്തിലേക്ക് എത്തി. അതേസമയം, മലയാളത്തേക്കാൾ അധികം അവസരങ്ങൾ മറ്റുഭാഷകളിൽ നിന്നുമാണ് പ്രിയയ്ക്ക് ലഭിച്ചത്. ബോളിവുഡിൽ ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തിൽ വേഷമിട്ടതിനു പുറമെ മറ്റൊരു ചിത്രത്തിലും നടി അഭിനയിച്ചിരുന്നു.

കന്നഡ, തെലുങ്ക് ചിത്രങ്ങളിലും പ്രിയ വാര്യർ ഇതിനോടകം വേഷമിട്ടുകഴിഞ്ഞു. കന്നടയിൽ വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന വിഷ്ണുപ്രിയ എന്ന ചിത്രത്തിലാണ് നടി വേഷമിട്ടത്. അനൂപ് മേനോന്റെ നായികയായി വി കെ പ്രകാശ് തന്നെ സംവിധാനം ചെയ്യുന്ന മലയാള സിനിമയിലും പ്രിയ വേഷമിടുന്നുണ്ട്.

Read More: ഷൂട്ടിങ്ങിനിടെയുള്ള ശക്തമായ വീഴ്ച; കാര്യമാക്കാതെ ചിത്രീകരണം തുടർന്ന് പ്രിയ വാര്യർ- വീഡിയോ

തെലുങ്കിൽ ചെക്ക് എന്ന ചിത്രത്തിലൂടെയാണ് പ്രിയ അരങ്ങേറ്റം കുറിച്ചത്. നിധിൻ, രാകുൽ പ്രീത് സിംഗ് എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. നിധിന്റെ നായികാവേഷമാണ് ചെക്കിൽ പ്രിയ വാര്യർക്ക്. ഹിറ്റ് ചിത്രമായ ഇഷ്‌കിന്റെ തെലുങ്ക് പതിപ്പിൽ നായികയായി എത്തുന്നത് നടി പ്രിയ വാര്യരാണ്. പ്രിയയുടെ രണ്ടാമത്തെ തെലുങ്ക് ചിത്രമാണിത്. ‘ഇഷ്‌ക്- നോട്ട് എ ലൗ സ്റ്റോറി’ എന്ന പേരിൽ തന്നെയാണ് തെലുങ്കിലും ചിത്രം ഒരുങ്ങുന്നത്. 

Story highlights- priya varrier childhood photo