lakshya

‘അപ്പടി പോട്’- സഹോദരിയുടെ മേക്കോവറിന് പിന്തുണയുമായി കീർത്തി സുരേഷ്

February 17, 2021

ശരീരം മെലിഞ്ഞിരുന്നാലും തടിച്ചിരുന്നാലും പരിഹാസങ്ങൾ ഏറ്റുവാങ്ങേണ്ടി വരുന്നത് സാധാരണമാണ്. സിനിമാതാരങ്ങളെയും അവരുടെ കുടുംബാംഗങ്ങളെയും സംബന്ധിച്ച് ഇത്തരം പരിഹാസങ്ങൾ അതിരുവിടാറുമുണ്ട്.അങ്ങനെ ബോഡി ഷെയിമിങ്ങിന് ഇരയായ വ്യക്തിയാണ് മേനകയുടെയും സുരേഷ് കുമാറിന്റെയും മകൾ രേവതി. പലപ്പോഴും സഹോദരി കീർത്തിയുമായും, ‘അമ്മ മേനകയുമായും താരതമ്യപ്പെടുത്തുന്നത് പതിവായതോടെ വലിയ മേക്കോവർ തന്നെ നടത്തിയിരിക്കുകയാണ് രേവതി സുരേഷ്. 20 കിലോ ഭാരമാണ് രേവതി കുറച്ചത്. സഹോദരിയുടെ മേക്കോവർ ചിത്രങ്ങൾ കീർത്തി സുരേഷാണ് പങ്കുവെച്ചത്. അതോടൊപ്പം രേവതി മനോഹരമായൊരു കുറിപ്പും പങ്കുവെച്ചിട്ടുണ്ട്.

രേവതിയുടെ വാക്കുകൾ;

എന്റെ ജീവിതകാലം മുഴുവൻ ഭാരം നിയന്ത്രിക്കുന്നതിനായി വളരെയധികം കഷ്ടപ്പെട്ടു. എന്റെ അമ്മയോടും സഹോദരിയോടും പോലും നിരന്തരം താരതമ്യപ്പെടുത്തി പലരും എന്നെ പരിഹസിച്ചു. അതിനാൽ, എന്റെ കൗമാരപ്രായത്തിൽ ഒരിക്കലും എനിക്ക് ആത്മവിശ്വാസം തോന്നിയിട്ടില്ല, ഞാൻ ഇങ്ങനെയാണെന്നു എന്നെത്തന്നെ ബോധ്യപ്പെടുത്തി, അവരെപ്പോലെ സുന്ദരിയല്ല. ഞാൻ സാധാരണയാളല്ലെന്നും എനിക്ക് എന്തോ കുഴപ്പമുണ്ടെന്നും എല്ലായ്പ്പോഴും തോന്നി. ആളുകൾ എന്നെ അത്തരം കാര്യങ്ങൾ വിശ്വസിക്കാൻ പ്രേരിപ്പിച്ചു. എന്റെ ഭർത്താവ് വിവാഹാഭ്യർത്ഥന നടത്തിയപ്പോൾ പോലും , അവൻ എന്നിൽ എന്താണ് കണ്ടതെന്ന് ഞാൻ ചിന്തിച്ചു! ആളുകൾക്ക് സൗജന്യ ഉപദേശങ്ങൾ നൽകുന്നതിനോ അഭിപ്രായങ്ങൾ കൈമാറുന്നതിനോ ഒരു പ്രശ്നവുമില്ല, കൂടാതെ അവരുടെ ഡയറ്റ് പ്ലാനുകൾ പറഞ്ഞു തരാനും മടിയില്ല! അപരിചിതർ പോലും ശരീരഭാരം കുറയ്ക്കാൻ എന്നോട് പറയാറുണ്ട്.

എന്റെ സഹോദരിയും അമ്മയും എത്ര സുന്ദരിയാണെന്ന് ഒരു സ്ത്രീ അഭിനന്ദിച്ചു, ആ വാക്കുകൾക്ക് ഞാൻ നന്ദി പറഞ്ഞ നിമിഷം, അവർ ചോദിച്ചു, “നിങ്ങൾക്ക് എന്ത് സംഭവിച്ചു?”. ഞാൻ എങ്ങനെയാണ് എന്നതിനെക്കുറിച്ച് എനിക്ക് ബോധ്യമുണ്ടായിരുന്നു, പക്ഷെ, നിരന്തരം അതിന്റെ പേരിൽ ജഡ്ജ് ചെയ്യാൻ ഇഷ്ടപ്പെട്ടിരുന്നില്ല. കണ്ണാടിക്ക് മുന്നിൽ ഞാൻ മണിക്കൂറുകളോളം ചിലവഴിച്ചു, എനിക്ക് എന്താണ് കുഴപ്പം? എന്തുകൊണ്ടാണ് ഞാൻ എന്നെ സുന്ദരിയായി കാണാത്തത്? ഒരു ഘട്ടത്തിൽ, ഞാൻ എന്നെത്തന്നെ വെറുത്തു; ജോലിയും ഉത്തരവാദിത്തവും എന്നെ തിരക്കിലാക്കിയിട്ടുണ്ടെങ്കിലും എനിക്ക് ഒരിക്കലും സുന്ദരിയായി തോന്നിയില്ല. എന്റെ സഹോദരി പക്ഷെ, എല്ലായ്പ്പോഴും എന്നെ സംരക്ഷിക്കുന്നു. മാത്രമല്ല ഈ വേട്ടക്കാരിൽ നിന്ന് എന്നെ സംരക്ഷിക്കുകയും ചെയ്യും. ഞാൻ അവളെക്കാൾ സുന്ദരിയാണെന്ന് അവളുടെ സുഹൃത്തുക്കൾ എപ്പോഴും പറയുമെന്ന്എന്നോട് പറഞ്ഞു! അവളുടെ തമാശയിൽ ഞാൻ ചിരിക്കും. താൻ കണ്ടതിൽവെച്ച് ഏറ്റവും കഴിവുള്ള, ശക്തയും സുന്ദരിയുമായ സ്ത്രീ ഞാനാണെന്ന് ‘അമ്മ എന്നോട് പറഞ്ഞു. എന്റെ ഭർത്താവും ഇതുതന്നെ പറഞ്ഞപ്പോൾ അത് എന്നെ ശരിക്കും അത്ഭുതപ്പെടുത്തി.

എന്നിരുന്നാലും, താരാ ആന്റി, എന്നെ ചുറ്റിപ്പറ്റിയുള്ള ഈ ഭ്രാന്തൻ കുമിളയിൽ നിന്ന് എന്നെ രക്ഷിക്കുന്നതുവരെ ഞാൻ അതെല്ലാം വിശ്വസിച്ചു. എന്റെ യോഗ ടീച്ചർ താര സുദർശൻ എന്റെ ഉള്ളിലുള്ള ശക്തി എന്നെ കാണിച്ചു; എന്നിലെ നന്മ അവർ ചൂണ്ടിക്കാട്ടി; ഞാൻ അകത്തും പുറത്തും സുന്ദരിയാണെന്നും ആരുടെയും മൂല്യനിർണ്ണയമോ അംഗീകാരമോ ആവശ്യമില്ലെന്നും അവർ എന്നെ ബോധ്യപ്പെടുത്തി! ആദ്യമായി ഞാൻ 20ലധികം കിലോ ഭാരം കുറച്ചതിലുള്ള എല്ലാ ക്രെഡിറ്റും അവർക്കുള്ളതാണ്.

Story highlights- revathy suresh about her makeover