കേരളത്തിനായി നാല് വിക്കറ്റ്; നേട്ടം കൊയ്ത് വീണ്ടും ശ്രീശാന്ത്

S. Sreesanth Takes 4-Wicket In Vijay Hazare Trophy

നീണ്ട നാളുകള്‍ക്ക് ശേഷം ക്രിക്കറ്റിലേയ്ക്ക് മടങ്ങിയെത്തിയ മലയാളീ താരം ശ്രീശാന്ത് മികച്ച പ്രകടനങ്ങളാണ് കാഴ്ചവയ്ക്കുന്നത്. അടുത്തിടെ ഒരു മത്സരത്തില്‍ അഞ്ച് വിക്കറ്റുകള്‍ നേടിക്കൊണ്ട് താരം കായികലോകത്ത് ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ വീണ്ടും നാല് വിക്കറ്റ് നേട്ടം സ്വന്തമാക്കിയിരിയ്ക്കുകയാണ് താരം.

വിജയ് ഹസാരെ ട്രോഫിയില്‍ ബിഹാറിനെതിരെ നടന്ന മത്സരത്തിലാണ് ശ്രീശാന്ത് നാല് വിക്കറ്റ് എടുത്തത്. സീസണിലെ രണ്ടാമത്തെ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കാന്‍ സാധിച്ചില്ലെങ്കിലും ശ്രീശാന്തിന്റെ ബൗളിങ് മികവില്‍ ബിഹാറിന്റെ റണ്ണൊഴുക്ക് കുറഞ്ഞു.

Read more: കുടുംബ പശ്ചാത്തലത്തില്‍ ചിരിവിശേഷങ്ങളുമായി ‘സുനാമി’ വരുന്നു; ശ്രദ്ധ നേടി ട്രെയ്‌ലര്‍

അതേസമയം വിജയ് ഹസാരെ ട്രോഫിയില്‍ ഉത്തര്‍പ്രദേശിനെതിരായ മത്സരത്തിലാണ് ശ്രീശാന്ത് അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. ലിസ്റ്റ് എ ഫോര്‍മാറ്റില്‍ പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശ്രീശാന്ത് അഞ്ച് വിക്കറ്റുകള്‍ നേടുന്നതും. 2006-ല്‍ താരം ക്രിക്കറ്റില്‍ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയിരുന്നു.

Story highlights: S. Sreesanth Takes 4-Wicket In Vijay Hazare Trophy