തെളിനീരുമായി ഒഴുകുന്ന ഓവുചാലുകളില്‍ പല നിറങ്ങളുമായി നീന്തിതുടിക്കുന്ന മീനുകള്‍; ഇവിടം ഇങ്ങനെയാണ്
തെളിനീരുമായി ഒഴുകുന്ന ഓവുചാലുകള്‍ എന്നു കേള്‍ക്കുമ്പോള്‍ തന്നെ അല്പം കൗതുകമുണ്ട്. കാരണം നമ്മുടെയൊക്കെ ഇടങ്ങളില്‍ ഓവ് ചാലുകള്‍ എന്നു പറയുമ്പോള്‍ തന്നെ മാലിന്യങ്ങളാല്‍ നിറഞ്ഞൊഴുകുന്ന ചാലുകളാണ് ഏറെയും. എന്തിനേറെപറയുന്നു ഓവുചാലുകള്‍ എന്നു കേള്‍ക്കുമ്പോള്‍ തന്നെ മനോഹരമായ ചിത്രങ്ങളൊന്നും മനസ്സില്‍ പോലും തെളിയണമെന്നില്ല. എന്നാല്‍ ജപ്പാനിലെ ഷിമാബര എന്ന നഗരത്തിലെ ഓവുചാലുകള്‍ തെളിനീരുമായാണ് ഒഴുകുന്നത്.
കേള്‍ക്കുമ്പോള്‍ അല്പം കൗതുകം തോന്നും. പക്ഷെ ഇവിടം ഇങ്ങനെയാണ്. നല്ല പളുങ്കുപോലെ തെളിഞ്ഞുകിടക്കുന്ന വെള്ളമാണ് ഇവിടുത്തെ ഓവുചാലുകളില്‍ ഒഴുകുന്നത്. പല വര്‍ണങ്ങളിലുള്ള മീനുകളാണ് ഓവുചാലുകളിലെ മറ്റൊരു ആകര്‍ഷണം. ഓവുചാലില്‍ നീന്തിത്തുടിയ്ക്കുന്ന മീനുകളെ കാണാന്‍ തന്നെ ഷിമാബര നഗരത്തിലെത്തുന്നവര്‍ ഏറെയാണ്.
Read more: ടാലെന്റ് എന്നൊക്കെ പറഞ്ഞാല്‍ ദേ ഇതാണ്; ആരും കൈയടിയ്ക്കും ഈ ഗംഭീര പ്രകടനത്തിന്
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു അഗ്നിപര്‍വത സ്ഫോടനഫലമായാണ് ഷിമാബര നഗരത്തിലെ ഓവുചാലുകള്‍ തെളിനീരുമായി തുടങ്ങിയത്. നഗരത്തിന് സമീപത്തായി ഒരു അഗ്നിപര്‍വതമുണ്ട്. മൗണ്ട് അണ്‍സെന്‍ എന്നാണ് ഈ അഗ്നിപര്‍വതത്തിന്റെ പേര്. 1991ലാണ് അഗ്നിപര്‍വത സ്ഫോടനമുണ്ടാകുന്നത്. നിരവധി പേര് സ്ഫോടനത്തില്‍ മരണപ്പെട്ടു. അതോടൊപ്പം തന്നെ നിരവധി നീരുറവകളും നഗരത്തിലുടനീളം പൊട്ടിയൊഴുകാനും തുടങ്ങി. അങ്ങനെയാണ് ഷിമാബര നഗത്തില്‍ തെളിനീരിനാല്‍ നിറഞ്ഞ ഓവുചാലുകള്‍ ഉണ്ടായതത്.
ജലനഗരം അഥവാ വാട്ടര്‍ സിറ്റി എന്നാണ് ഷിമാബര നഗരം അറിയപ്പെടുന്നതും. ഏകദേശം അറുപതിലേറെ നീരുറവകളുണ്ട് ഈ നഗരത്തില്‍. എല്ലാ നീരുറവകളിലും ഒഴുകുന്നത് കണ്ണാടി പോലെ തെളിഞ്ഞ വെള്ളവും. ഇവിടെ ഓവുചാലുകള്‍ അരും മലിനപ്പെടുത്താറുമില്ല….
Story highlights: Shimabara Water City