‘കെട്ട്യോളാണ് എന്റെ മാലാഖ’യിലെ ആസിഫ് അലിക്ക് ഒരു കിടിലൻ സ്പോട്ട് ഡബ്ബ്; കയ്യടിച്ചുപോകുന്ന പ്രകടനം- വേദിയോ

കോമഡി ഉത്സവം വേദിയിലൂടെ ഒട്ടേറെ കലാകാരന്മാരെ ആസ്വാദകലോകത്തിന് പരിചയപ്പെടുത്താൻ ഫ്‌ളവേഴ്‌സ് ടി വിയ്ക്ക് സാധിച്ചിട്ടുണ്ട്. രണ്ടാം സീസണിലും ഒരുപാട് ശ്രദ്ധേയമായ പരിപാടികൾ കോമഡി ഉത്സവത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. എന്നാൽ അന്നും ഇന്നും പ്രേക്ഷകരുടെ ഇഷ്ട സെഗ്‌മെന്റാണ് സ്പോട്ട് ഡബ്ബിംഗ്. സിനിമാതാരങ്ങൾക്കും പ്രസിദ്ധരായവർക്കുമെല്ലാം ലൈവായി ശബ്ദം നൽകി കയ്യടി നേടിയ ഒട്ടേറെ കലാകാരന്മാരുണ്ട്.

ഇപ്പോഴിതാ, അജിൽ പീറ്റർ എന്ന യുവാവാണ് സ്പോട്ട് ഡബ്ബിലൂടെ അമ്പരപ്പിക്കുന്നത്. 2020ൽ ശ്രദ്ധേയമായ ഒട്ടേറെ കഥാപാത്രങ്ങളെ അവതരിപ്പിച്ചെങ്കിലും ‘കെട്ട്യോളാണ് എന്റെ മാലാഖ’ കൂടുതൽ സ്വീകാര്യത ആസിഫ് അലിക്ക് സമ്മാനിച്ചിരുന്നു. റിൻസിയുടെ സ്ലീവാച്ചനായി ആസിഫ് അലി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

Read More: കൈലാസ് മേനോന്റെ സംഗീതത്തില്‍ മെമ്പര്‍ രമേശനിലെ മനോഹര പ്രണയഗാനം: വീഡിയോ

ചിത്രത്തിലെ ക്ലൈമാക്സ് രംഗങ്ങളെല്ലാം വളരെ വൈകാരികമായിരുന്നു. ആ രംഗത്തിന് സ്‌പോട്ട് ടബ്ബ്ഒരുക്കിയിരിക്കുകയാണ് അജിൽ പീറ്റർ. ആസിഫ് അലിയുടെ ശബ്ദത്തിനോട് നൂറുശതമാനം നീതി പുലർത്തിയ പ്രകടനമാണ് അജിൽ പീറ്റർ കാഴ്ചവെച്ചത്. കോമഡി വേദി കയ്യടികളോടെയാണ് അജിലിന് പിന്തുണ അറിയിച്ചത്.

Story highlights- spot dubbing by ajil peter