വര്‍ഷങ്ങള്‍ക്ക് ശേഷം അഞ്ച് വിക്കറ്റ് പ്രകടനവുമായി ശ്രീശാന്ത്
നീണ്ട നാളുകള്‍ക്ക് ശേഷം ക്രിക്കറ്റിലേയ്ക്ക് മടങ്ങിയെത്തിയ മലയാളീ താരം ശ്രീശാന്ത് മികച്ച പ്രകടനങ്ങളാണ് കാഴ്ചവയ്ക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം അഞ്ച് വിക്കറ്റ് നേടിക്കൊണ്ട് ശ്രീശാന്ത് വീണ്ടും താരമായിരിയ്ക്കുകയാണ് ക്രിക്കറ്റ് ലോകത്ത്.
വിജയ് ഹസാരെ ട്രോഫിയില്‍ ഉത്തര്‍പ്രദേശിനെതിരായ മത്സരത്തിലാണ് ശ്രീശാന്തിന്റെ അഞ്ച് വിക്കറ്റ് നേട്ടം. അതേസമയം ലിസ്റ്റ് എ ഫോര്‍മാറ്റില്‍ പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശ്രീശാന്ത് അഞ്ച് വിക്കറ്റുകള്‍ നേടുന്നത്. 2006-ല്‍ താരം ക്രിക്കറ്റില്‍ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയിരുന്നു.
അതേസമയം 2013ലാണ് ശ്രീശാന്ത് കോഴ വിവാദത്തില്‍പെടുന്നത്. ഐപിഎല്‍ ക്രിക്കറ്റില്‍ കളിക്കുമ്പോള്‍ റണ്‍സ് വിട്ടുകൊടുക്കുന്നതിനായ് പത്ത് ലക്ഷം രൂപ കൈപ്പറ്റി എന്നായിരുന്നു ശ്രീശാന്തിനെതിരെ ഉയര്‍ന്ന ആരോപണം. ഇതേ തുടര്‍ന്നാണ് താരത്തിന് വിലക്ക് ഏര്‍പ്പെടുത്തിയത്. എന്നാല്‍ സുപ്രീംകോടതി താരത്തെ വെറുതെ വിട്ടു.
ഇന്ത്യയുടെ രണ്ട് ലോകകപ്പ് നേട്ടങ്ങളുടേയും ഭാഗമായിരുന്നു ശ്രീശാന്ത്. 2007-ല്‍ ഇന്ത്യ ടി20യില്‍ ആദ്യമായി ലോകകപ്പ് നേടുമ്പോഴും 2011ല്‍ ഇന്ത്യ ഏക ദിന ലോകകപ്പ് നേടുമ്പോഴും ശ്രീശാന്തിന്റെ സാന്നിധ്യമുണ്ടായിരുന്നു ടീമില്‍.
Story highlights: Sreesanth picks up first five-wicket haul after 15 years