‘ലാഭ’ത്തിൽ നായികയായും ഗായികയായും ശ്രുതി ഹാസൻ- ആദ്യ ഗാനമെത്തി

February 18, 2021

വിജയ് സേതുപതിയും ശ്രുതി ഹാസനും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ലാഭം. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് മാറ്റിവെച്ച സിനിമയുടെ ചിത്രീകരണം അടുത്തിടെയാണ് പൂർത്തിയായത്. എസ്പി ജനനാഥൻ സംവിധാനം ചെയ്ത ചിത്രത്തിൽ നായികയായും ഗായികയായും ശ്രുതി ഹാസൻ എത്തുന്നുണ്ട്. ശ്രുതി ഹാസൻ ആലപിച്ച ചിത്രത്തിലെ ആദ്യ സിംഗിൾ ഇപ്പോൾ പുറത്തുവിട്ടു. ചിത്രത്തിന് സംഗീതം ഡി ഇമ്മാനാണ് ഒരുക്കിയിരിക്കുന്നത്. ശ്രുതി ആലപിച്ചിരിക്കുന്നത് ഒരു മെലഡി ഗാനമാണ്.

ജഗപതി ബാബു, സായ് ധൻഷിക, കലയ്യരാസൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം ഓൺലൈൻ റിലീസിന് ഇല്ലെന്നും തിയേറ്ററിൽ എത്തുമെന്നും അടുത്തിടെ അണിയറപ്രവർത്തകർ ഉറപ്പ് നൽകിയിരുന്നു.കർഷകരുടെ അവകാശങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്ന ചിത്രത്തിൽ ഒരു സാമൂഹിക പ്രവർത്തകനായി വിജയ് സേതുപതി അഭിനയിക്കുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം രാംജിയും എഡിറ്റിംഗ് ആന്റണിയും നിർവഹിക്കുന്നു.

Read More: 33 വര്‍ഷങ്ങള്‍ക്ക് മുമ്പ്…; ആദ്യ സിനിമാ ഓര്‍മയില്‍ ജയറാം

അതേസമയം, ‘സിന്ധുബാദ്’ , ‘സങ്കതമിഴൻ’ എന്നീ ചിത്രങ്ങളാണ് വിജയ് സേതുപതി നായകനായി തിയേറ്ററിലെത്താനുള്ളത്. ബോളിവുഡിലേക്കും ചേക്കേറുകയാണ് വിജയ് സേതുപതി. അതേസമയം, വിജയ് സേതുപതി ബോളിവുഡിലേക്ക് ചുവടു വയ്ക്കുകയാണ്. സന്തോഷ് ശിവൻ സംവിധാനം നിർവഹിക്കുന്ന മുംബൈകർ എന്ന ചിത്രത്തിലൂടെ വിജയ് സേതുപതി ബോളിവുഡിൽ എത്തുന്നത്. ഒരിടവേളയ്ക്ക് ശേഷം സന്തോഷ് ശിവൻ ബോളിവുഡിൽ ഒരുക്കുന്ന ചിത്രമാണ് മുംബൈകർ.

Story highlights- The first single from Vijay Sethupathi’s Laabam sung by Shruti Haasan is out