33 വര്‍ഷങ്ങള്‍ക്ക് മുമ്പ്…; ആദ്യ സിനിമാ ഓര്‍മയില്‍ ജയറാം

February 18, 2021
Jayaram about his first film

അനശ്വരമായ കഥാപാത്രങ്ങള്‍ക്കൊണ്ട് വെള്ളിത്തിരയില്‍ തിളങ്ങുന്ന താരമാണ് ജയറാം. 33 വര്‍ഷങ്ങള്‍ പിന്നിട്ടു താരം സിനിമയില്‍ അരങ്ങേറ്റം കുറിച്ചിട്ട്. ഇപ്പോഴിതാ ആദ്യ സിനിമയുടെ ഓര്‍മ പങ്കുവെച്ചിരിയ്ക്കുകയാണ് താരം സമൂഹമാധ്യമങ്ങളില്‍. 1988 ഫെബ്രുവരി 18-നായിരുന്നു ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ നിന്നത്. സിനിമാലോകത്തേയ്ക്ക് കാലെടുത്തുവെച്ചതും ഈ ദിവസമായിരുന്നു. ജയറാം ഫേസ്ബുക്കില്‍ കുറിച്ച്.

പത്മരാജനൊപ്പമുള്ള ഒരു ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. പത്മരാജന്‍ സംവിധാനം നിര്‍വ്വഹിച്ച ‘അപരന്‍’ എന്ന ചിത്രത്തിലൂടെയായിരുന്നു മലയാള സനിമയിലേക്കുള്ള ജയറാമിന്റെ അരങ്ങേറ്റം. തുടര്‍ന്നങ്ങോട്ട് നിരവധി സിനിമകളില്‍ താരം തിളങ്ങി. ജയറാമിന്റെ കഥാപാത്രങ്ങളൊക്കെയും വെള്ളിത്തിരയില്‍ ശ്രദ്ധേയമായിട്ടുണ്ട്.

Read more: ഇതുപോലെ മാസ്സ് കൗണ്ടറുകള്‍ ബിനു അടിമാലിയുടെ മാത്രം സ്‌പെഷ്യലാണ്

ഒരു തമിഴ് ബ്രാഹ്‌മണ കുടുംബത്തിലായിരുന്നു ജയറാമിന്റെ ജനനം. കോളജ് പഠനകാലത്ത് മിമിക്രിയില്‍ നിറസാന്നിധ്യമായിരുന്നു താരം. കോളജ് വിദ്യാഭ്യാസത്തിനു ശേഷം കലാഭവന്റെ ഭാഗമായി. ‘മൂന്നാംപക്കം’, ‘മഴവില്‍ക്കാവടി’, ‘വീണ്ടും ചില വീട്ടുകാര്യങ്ങള്‍’, ‘സന്ദേശം’, ‘മേലേപ്പറമ്പില്‍ ആണ്‍വീട്’, ‘മാളൂട്ടി’, ‘ഇരട്ടക്കുട്ടികളുടെ അച്ഛന്‍’, ‘കൊച്ചു കൊച്ചു സന്തോഷങ്ങള്‍’, ‘മനസിനക്കരെ’, ‘മയിലാട്ടം’, ‘മധുചന്ദ്രലേഖ’, ‘വെറുതെ ഒരു ഭാര്യ’, ‘നോവല്‍’, ‘സ്വപ്ന സഞ്ചാരി’, ‘പകര്‍ന്നാട്ടം’, ‘സീനിയേഴ്സ്’, ‘പഞ്ചവര്‍ണ്ണതത്ത’ ‘ലോനപ്പന്റെ മാമോദീസ’, ‘പട്ടാഭിരാമന്‍’ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ജയറാം വെള്ളിത്തിരയില്‍ നിറസാന്നിധ്യമാണ്.

Story highlights: Jayaram about his first film