രാജ്യത്ത് മൂന്നാംഘട്ട കൊവിഡ് പ്രതിരോധ വാക്‌സിനേഷന്‍ മാര്‍ച്ച് മുതല്‍

February 5, 2021
5 States Must Stick To Safety Measures, Says Central government

ഒരു വര്‍ഷം കടന്നു ഇന്ത്യ കൊവിഡ് 19 എന്ന മഹാമാരിയ്‌ക്കെതിരെ പോരാടാന്‍ തുടങ്ങിയിട്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി പുരോഗമിയ്ക്കുമ്പോഴും കൊറോണ വൈറസ് വ്യാപനം പൂര്‍ണമായും നിയന്ത്രണ വിധേയമായിട്ടില്ല. കൊവിഡ് പ്രതിരോധത്തിന് കൂടുതല്‍ കരുത്ത് പകരുന്നതാണ് വാക്‌സിനേഷന്‍.

രാജ്യത്ത് ഘട്ടങ്ങളായി നടക്കുന്ന പ്രതിരോധ വാക്‌സിനേഷന്റെ മൂന്നാം ഘട്ടം മാര്‍ച്ച് മുതലാണ്. കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധനാണ് ഇക്കാര്യം വ്യക്തമാക്കിയത്. 50 വയസ്സിന് മുകളില്‍ പ്രായമുള്ളവരും ഗുരുതര രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നവര്‍ക്കുമാണ് മൂന്നാം ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുക. ഏകദേശം 27 കോടി പേര്‍ക്ക് ഈ ഘട്ടത്തില്‍ പ്രതിരോധ വാക്‌സിന്‍ നല്‍കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ അറിയിച്ചു. മുന്‍നിര ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള വാക്‌സിനേഷന്‍ ഈ ആഴ്ചമുതല്‍ ആരംഭിയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ഇന്ത്യയില്‍ അഞ്ച് കോടി ജനങ്ങള്‍ക്ക് ഇതുവരെ കൊവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. നിലവില്‍ കൊവിഷീല്‍ഡ് വാക്‌സിനും കൊവാക്‌സിനുമാണ് രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിരിയ്ക്കുന്നത്.

Story highlights: Third phase of Covid vaccination