‘ആ നല്ല നാളിനി തുടരുമോ..?’- ‘വെള്ളേപ്പ’ത്തിലെ ആദ്യ ഗാനമെത്തി

February 13, 2021

അക്ഷയ് രാധാകൃഷ്ണനും നൂറിന് ഷെരീഫും നായിക നായകന്മാരാകുന്ന ചിത്രമാണ് ‘വെള്ളേപ്പം’. സിനിമ രംഗത്ത് സജീവ സാന്നിധ്യമായ പ്രവീൺ രാജ് പൂക്കാടനാണ് സംവിധായകൻ.  ചിത്രത്തിലെ വിനീത് ശ്രീനിവാസൻ പാടിയ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ എത്തി. ഡിനു മോഹന്റെ വരികൾക്ക് എറിക് ജോൺസൺ സംഗീതം നല്കിയിരിക്കുന്നു. ഏപ്രിൽ പകുതിയോടെ ചിത്രം പ്രേക്ഷകരിലേക്ക് എത്താൻ ഒരുങ്ങുകയാണ്.

തൃശ്ശൂർ നഗരത്തിലെ പ്രഭാത ഭക്ഷണങ്ങളിൽ പ്രധാനപ്പെട്ടതാണ് ‘വെള്ളേപ്പം’. ആ വെള്ളേപ്പത്തിനെ ചുറ്റിപ്പറ്റിയുള്ള സിനിമയാണിത്. നടി റോമ ഏറെ കാലത്തിന് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയും ‘വെള്ളേപ്പ’ത്തിനുണ്ട്. ഇവർക്ക് പുറമെ ഷൈൻ ടോം ചാക്കോയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

ചിത്രത്തിലെ മറ്റ് ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് മലയാളികളുടെ എക്കാലെത്തയും പ്രിയപ്പെട്ട സംഗീത സംവിധായകരിൽ ഒരാളായ എസ്. പി വെങ്കടേഷും, പൂമരം, തൊട്ടപ്പൻ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ ലീല എൽ ഗിരീഷ്കുട്ടനുമാണ്. മികച്ച കലാസംവിധായാകനുള്ള സംസ്ഥാന അവാർഡ് നേടിയ ജ്യോതിഷ് ശങ്കർ ആണ് വെള്ളേപ്പത്തിന്റെ കലാസംവിധാനം. ഛായാഗ്രഹണം ശിഹാബ് ഓങ്ങല്ലൂർ.

Read More: ‘പത്രോസിന്റെ പടപ്പുകൾ’ ഒരുങ്ങുന്നു- വ്യത്യസ്തമായ ടൈറ്റിൽ പോസ്റ്റർ

ഒരു പ്രണയചിത്രമായി ഒരുങ്ങുന്ന വെള്ളേപ്പത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് നവാഗതനായ ജീവൻ ലാൽ ആണ്. ഹരീഷ് രാഘവേന്ദ്ര ആദ്യമായി മലയാളത്തിൽ എത്തുന്ന ചിത്രം കൂടിയാണ് ‘വെള്ളേപ്പം’. ചിത്രത്തിന്റെ വിതരണം സംവിധായകനും നിർമ്മാതാവുമായ ബി. ഉണ്ണികൃഷ്ണന്റെ ഡിസ്ട്രിബ്യൂഷൻ കമ്പനിയായ ആർ.ഡി ഇല്ലൂമിനേഷൻസാണ്.

Story highlights- velleppam movie lyrical video