ആധാർ കാർഡിന്റെ രൂപത്തിൽ സ്റ്റൈലൻ ഫുഡ് കാർഡ്- ശ്രദ്ധനേടി കൊൽക്കത്തയിലെ കല്യാണം

February 9, 2021

കൊവിഡ് കാലത്ത് ഏറ്റവും പ്രഭ മങ്ങിയ ആഘോഷങ്ങളിൽ ഒന്നാണ് വിവാഹ ചടങ്ങുകൾ. ആയിരക്കണക്കിന് ആളുകൾ ഓത്തിച്ചേരുകയും ആഘോഷമാക്കുകയും ചെയ്തിരുന്ന വിവാഹങ്ങൾ ഇരുപതുപേര് മാത്രമായും നടത്തേണ്ട സാഹചര്യം ലോക്ക് ഡൗൺ സമയത്ത് വന്നു. ആഘോഷങ്ങളിൽ ആളുകൾ കൂടിച്ചേരുന്നത് ഒഴിവാക്കേണ്ടി വന്നപ്പോൾ ചുരുക്കം പേരെ മാത്രം ക്ഷണിക്കേണ്ട വിവാഹങ്ങളിൽ ക്ഷണക്കത്തിലാണ് എല്ലാവരും പരീക്ഷണങ്ങൾ നടത്തിയത്. ആളുകൾ കുറഞ്ഞതോടെ ക്ഷണക്കത്തുകളും സേവ് ദി ഡേറ്റും വസ്ത്രങ്ങളും എല്ലാം കൂടുതൽ സ്റ്റൈലിഷായി. ഇപ്പോഴിതാ, കൊൽക്കത്തയിൽ നിന്നൊരു കല്യാണത്തിന്റെ ഫുഡ് കാർഡാണ് ശ്രദ്ധനേടുന്നത്.

ഇന്ന്, ഇന്ത്യയിൽ ഏറ്റവുമധികം ആവശ്യമുള്ള രേഖയാണ് ആധാർ കാർഡ്. ഡിജിറ്റൽ ഇന്ത്യയെ പിന്തുണയ്ക്കുന്ന കൊൽക്കത്ത സ്വദേശികളായ വരാനും വധുവും വിവാഹ ഫുഡ് കാർഡ് ഒരുക്കിയിരിക്കുന്നത് ആധാർ കാർഡിന്റെ മാതൃകയിലാണ്. ഒറ്റനോട്ടത്തിൽ ആധാർ കാർഡ് തന്നെ. ആധാർ നമ്പറിന്റെ സ്ഥാനത്ത് വിവാഹ തീയതി നൽകിയിരിക്കുന്നു. ഫുഡ് മെനുവാണ് കാർഡിന്റെ മുൻഭാഗത്ത് നൽകിയിരിക്കുന്നത്. വധൂവരന്മാരുടെ ഫോട്ടോയും നൽകിയിട്ടുണ്ട്.

Read More: ടൊവിനോ തോമസ് നായകനായെത്തുന്ന ‘കള’ മാര്‍ച്ച് 19 മുതല്‍ തിയേറ്ററുകളിലേയ്ക്ക്

അതിനൊപ്പം തന്നെ ആഹാരം ഒരുക്കിയ കാറ്ററിംഗ് സർവീസ് സ്ഥാപനത്തിന്റെ വിവരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. സുബർണ- ഗൊഗോൽ ദമ്പതികളാണ് വിവാഹത്തിന് വ്യത്യസ്തമായ ഫുഡ് കാർഡ് ഒരുക്കിയത്. പല പരീക്ഷണങ്ങളും വിവാഹ ക്ഷണക്കത്തുകളിൽ മുൻപും ആളുകൾ നടത്തിയിട്ടുണ്ട്. വാട്ട്സ്ആപ്പ് സജീവമായ സമയത്ത് ചാറ്റ് രൂപത്തിൽ വിവാഹ ക്ഷണക്കത്തുകൾ ഒരുക്കിയവരുണ്ട്.

Story highlights- viral wedding food card