ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള ‘വേഫെറര്‍ ഫിലിംസ്’ വിതരണ രംഗത്തേയ്ക്കും

ചലച്ചിത്രതാരം ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള ചലച്ചിത്ര നിര്‍മാണ കമ്പനിയായ ‘വേഫെറര്‍ ഫിലിംസ്’ വിതരണരംഗത്തേയ്ക്കും ചുവടുവയ്ക്കുന്നു. ഉപചാരപൂര്‍വ്വം ഗുണ്ട ജയന് ആണ് ആദ്യം വേഫെറര്‍ ഫിലിംസ് വിതരണത്തിന് എത്തിയ്ക്കുന്ന ചിത്രം. അരുണ്‍ വൈഗയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിയ്ക്കുന്നത്.
സിജു വിത്സണ്, സൈജു കുറുപ്പ്, ഷറഫുദ്ദീന് എന്നിവരാണ് ഉപചാരപൂര്‍വ്വം ഗുണ്ട ജയന് എന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിക്കൊണ്ടാണ് ഈ ചിത്രം ഒരുക്കുന്നതും.
Read more: ടാലെന്റ് എന്നൊക്കെ പറഞ്ഞാല്‍ ദേ ഇതാണ്; ആരും കൈയടിയ്ക്കും ഈ ഗംഭീര പ്രകടനത്തിന്
അതേസമയം ചലച്ചിത്ര നിര്‍മാണ രംഗത്ത് സജീവമാണ് വേഫെറര്‍ ഫിലിംസ്. വരനെ ആവശ്യമുണ്ട്, മണിയറയിലെ അശോകന് എന്നിവയാണ് ദുല്‍ഖറിന്റെ നിര്‍മാണത്തില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രങ്ങള്‍. കുപ്രസിദ്ധ കുറ്റവാളി സുകുമാരക്കുറുപ്പിന്റെ കഥ പറയുന്ന ‘കുറുപ്പ്’, ഷൈന്‍ ടോം ചാക്കോ നായകനാകുന്ന ‘അടി’, ദുല്‍ഖറിന്റെ ആദ്യ പോലീസ് വേഷത്തിലുള്ള റോഷന് ആന്‍ഡ്രൂസ് ചിത്രം എന്നിവയാണ് ദുല്‍ഖറിന്റെ നിര്‍മാണത്തില്‍ ഒരുങ്ങുന്ന മറ്റ് ചിത്രങ്ങള്‍.
Story highlights: Wayfarer Films in distribution