ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതകളും വെല്ലുവിളികളും; അധ്യാപകര്‍ക്ക് സൗജന്യ വെബ്ബിനാറുമായി ലോജിക് സ്കൂള്‍ ഓഫ് മാനേജ്മെന്റ്
ലോജിക് സ്കൂള്‍ ഓഫ് മാനേജ്മെന്റ് അധ്യാപകര്‍ക്കായി സൗജന്യ വെബ്ബിനാര്‍ സംഘടിപ്പിയ്ക്കുന്നു. ഫ്ളവേഴ്സ് ടി വി യുടെയും ട്വന്റി ഫോറിന്റെയും പിന്തുണയോടെയാണ് ഈ വെബ്ബിനാര്‍. നിര്‍മിത ബുദ്ധിയുടെ സാധ്യതകളും വെല്ലുവിളികളും എന്നതാണ് വിഷയം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്ന സാങ്കേതിക വിദ്യയെ അടുത്തറിയാന്‍ ഈ വെബ്ബിനാര്‍ സഹായിക്കുന്നു.
ഐക്യരാഷ്ട്ര സഭയുടെ ദുരന്ത നിവാരണ വിഭാഗം ഓപ്പറേഷന് മാനേജര്‍ ഡോ.മുരളി തുമ്മാരുകുടിയാണ് അധ്യാപര്‍ക്കായുള്ള ഈ അധ്യായന വര്‍ഷത്തെ ഏറ്റവും വലിയ വെബ്ബിനാറിനു നേതൃത്വം കൊടുക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെക്കുറിച്ചും നിര്‍മിത ബുദ്ധിയുടെ സാധ്യതകളും എല്ലാം വെബ്ബിനാറില്‍ ചര്‍ച്ച ചെയ്യപ്പെടും.
ഫെബ്രുവരി 20 ന് വൈകിട്ട് 6 മുതല്‍ 7 വരെ സൂം മീറ്റിലൂടെയാകും വെബ്ബിനാര്‍ നടക്കുക. https://zoom.us/meeting/register/tJYkf-uqTgoH9Np0rtG1y1V1fdv3reOymHh ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ഈ ലിങ്ക് ഉയോഗപ്പെടുത്താവുന്നതാണ്. സൗജന്യമായി രജിസ്റ്റര്‍ ചെയ്യാനും കൂടുതല്‍ വിവരങ്ങള്‍ക്കും 7510945000, 9567799581 എന്ന നമ്പറുകളില്‍ ബന്ധപ്പെടുക.
Story highlights: Webinar in Artificial Intelligence & Career opportunities by Logic School of Management