ഓർമ്മകളിലേക്ക് മറഞ്ഞ മകന്റെ ഓട്ടോയിൽ ജീവിതമർപ്പിച്ച് ഒരമ്മ- ഉള്ളുതൊടുന്ന അനുഭവം

February 22, 2021

മലയാളികളുടെ സ്വീകരണമുറികളിൽ കാഴ്ചയുടെ വസന്തമൊരുക്കുകയാണ് ഫ്‌ളവേഴ്‌സ് ടി വി. ഓരോ പരിപാടിയും വളരെ വ്യത്യസ്തത പുലർത്തുന്നതുകൊണ്ടുതന്നെ ജനപ്രിയതയും ഏറെയാണ്. എന്നാൽ,കോമഡി ഉത്സവത്തിനോട് പ്രേക്ഷകർക്ക് ഒരു പ്രത്യേക ഇഷ്ടമാണ്. ഒട്ടേറെ കലാകാരന്മാർക്ക് വഴിതെളിച്ച കോമഡി ഉത്സവത്തിന്റെ രണ്ടാം സീസണിൽ ശ്രദ്ധ നേടുകയാണ് സിറോ ടു ഹീറോ എന്ന ഭാഗം. അറിയപ്പെടാത്ത, സാഹചര്യങ്ങളെ ഊർജ്ജമാക്കി മാറ്റിയ ആളുകളെ കണ്ടെത്താനും ലോകത്തിന് മുന്നിൽ എത്തിക്കാനുമാണ് സീറോ ടു ഹീറോയിലൂടെ കോമഡി ഉത്സവം ശ്രമിക്കുന്നത്.

സീറോ ടു ഹീറോയിലൂടെ ഇപ്പോൾ പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുന്നത് കൊല്ലം സ്വദേശിനിയായ ലളിതാമ്മയാണ്. ഒട്ടേറെ വനിതാ ഓട്ടോ ഡ്രൈവർമാർ ഇന്ന് കേരളത്തിൽ ഉണ്ടെങ്കിലും ലളിതാമ്മയുടെ കഥ അല്പം വ്യത്യസ്തമാണ്. മരിച്ചുപോയ മകന്റെ ഓർമ്മയ്ക്കായാണ് ഈ ‘അമ്മ ഓട്ടോ ഓടിക്കുന്നത്.

Read More: ‘ആ ഡാൻസുകാരത്തി.. അവൾക്ക് ഒരെണ്ണം കൊടുക്കാനാ തോന്നിയത്’- ‘ദൃശ്യം 2’ന്റെ രസകരമായ പ്രതികരണം പങ്കുവെച്ച് ആശ ശരത്ത്

നാല് വർഷങ്ങൾക്ക് മുൻപ് ആത്മഹത്യാ ചെയ്യുകയായിരുന്നു ഇളയമകനായ സിനോജ്. മരിച്ചാലും മറക്കാത്ത മകന്റെ ഓർമ്മകൾ കാത്തുസൂക്ഷിക്കാൻ നാൽപ്പത്തിയഞ്ചാം വയസിലാണ് ലളിതാമ്മ ലൈസൻസ് എടുത്തത്. ഇന്ന് ഭർത്താവും, മകനും ഭാര്യയും രണ്ടു മക്കളും അടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയാണ് ഈ ‘അമ്മ. മകന്റെ ചിത്രവും ഈ ഓട്ടോയിൽ സൂക്ഷിച്ചിട്ടുണ്ട്.

Story highlights- zero to hero special episode comedy ulsavam