രാജ്യത്ത് 62,258 പേർക്ക് കൂടി കൊവിഡ്; അഞ്ച് മാസത്തിനിടെയിലെ ഏറ്റവും ഉയർന്ന പ്രതിദിന കണക്ക്

March 27, 2021
new Covid cases

ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസിനെതിരെ മനുഷ്യന്റെ പോരാട്ടം തുടങ്ങിയിട്ട് ഒരു വർഷം പിന്നിട്ടിട്ടും കൊറോണ വൈറസ് പൂർണ്ണമായും വിട്ടൊഴിഞ്ഞിട്ടില്ല. ഇപ്പോഴിതാ കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 62,258 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്. കഴിഞ്ഞ അഞ്ച് മാസത്തിനിടെയിലെ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,19,08,910 ആയി ഉയർന്നു.

അതേസമയം രാജ്യത്ത് രോഗം ബാധിച്ച് ഇന്നലെ മാത്രം മരിച്ചത് 291 പേരാണ്. ഇതോടെ രാജ്യത്തെ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 1,61,240 ആയി ഉയർന്നു. 30,386 പേർക്ക് കൂടി രോഗമുക്തി റിപ്പോർട്ട് ചെയ്തതോടെ ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 1,12,95,023 ആയി.

Read also:പതിനെട്ടാം വയസിൽ വിവാഹം, ജീവിക്കാനായി പോരാട്ടം, ടാക്സി ഡ്രൈവറിൽ നിന്നും പൊലീസ് ഉദ്യോഗസ്ഥയിലേക്ക്; പ്രചോദനമാണ് ഈ ജീവീതം

രാജ്യത്ത് വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4,52,647 ആണ്. മഹാരാഷ്ട്ര, കേരളം, കർണാടകം, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലായാണ് ഏറ്റവുമധികം രോഗബാധിതർ ഉള്ളത്. അതേസമയം ഇതിനോടകം 5,81,09,773 പേര്‍ക്കാണ് ഇന്ത്യയിൽ കൊവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കിയിട്ടുള്ളത്.

Story Highlights:62258 new corona virus cases reported in india