വിട്ടൊഴിയാതെ കൊവിഡ് ഭീതി; 24 മണിക്കൂറിനിടെ 62,714 പുതിയ കേസുകള്‍
വര്‍ഷം ഒന്ന് കഴിഞ്ഞിട്ടും കൊവിഡ് 19 എന്ന മഹാമാരിയുടെ ഭീതി വിട്ടൊഴിഞ്ഞിട്ടില്ല രാജ്യത്ത്. പ്രതിരോധ പ്രവര്‍ത്തനങ്ങളും വാക്സിനേഷനും പുരോഗമിക്കുമ്പോഴും കൊറോണ വൈറസ് വ്യാപനം തുടര്‍ന്നുകൊണ്ടിരിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,714 പേര്‍ക്കാണ് രാജ്യത്ത് പുതിയതായി കൊവിഡ് രോഗം സ്ഥിരീകരിച്ചത്.
അതേസമയം കഴിഞ്ഞ അഞ്ച് മാസത്തിനിടെ ഒരു ദിവസം സ്ഥിരീകരിക്കുന്ന ഏറ്റവും ഉയര്‍ന്ന കൊവിഡ് പോസിറ്റീവ് കണക്കാണിത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 16-നായിരുന്നു ഇത്രയധികം കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രാജ്യത്ത് കൊവിഡ് കേസുകളില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന വന്‍ വര്‍ധനവ് ആശങ്കയുയര്‍ത്തുന്നതാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 312 പേര് കൊവിഡ് രോഗം മൂലം മരണപ്പെടുകയും ചെയ്തു. ഇതോടെ രാജ്യത്താകെ കൊവിഡ് മൂലം മരണപ്പെട്ടവരുടെ എണ്ണം 1,61,552 ആയി ഉയര്‍ന്നു. നിലവില്‍ 4,86,310 സജീവ കൊവിഡ് കേസുകളാണ് രാജ്യത്തുള്ളത്.
Story highlights: 62,714 new covid cases reported in India